'കോലിക്കും രോഹിതിനുംവേണ്ടി മാത്രമല്ല ക്രിക്കറ്റ് കാണുന്നത്, ജനപ്രീതി കൂടുകയാണ് ചെയ്തത്‌'-സെവാഗ്

വീരേന്ദര്‍ സെവാഗ്/ വിരാട് കോലി | Photo: Getty Images
വീരേന്ദര്‍ സെവാഗ്/ വിരാട് കോലി | Photo: Getty Images

വിരാട് കോലി, രോഹിത് ശർമ, ആർ അശ്വിൻ എന്നിവരെല്ലാം ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ശൂന്യതയാണുണ്ടായത്. ഇവരുടെ വിരമിക്കിൽ ക്രിക്കറ്റിന്റെ ജനപ്രീതി കുറച്ചുവെന്നും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ക്രിക്കറ്റിന്റെ ജനപ്രീതി താരങ്ങളെ ആശ്രയിച്ചല്ലെന്നും താരങ്ങൾ വിരമിക്കുന്നത് അതിനെ ഒരിക്കലും ബാധിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്  മുൻതാരം വീരേന്ദർ സെവാഗ്.

'ആളുകൾ വിരാട് കോലിക്കോ രോഹിത് ശർമ്മയ്‌ക്കോ വേണ്ടി മാത്രമാണ് തങ്ങൾ ക്രിക്കറ്റ് കാണുന്നത് എന്ന് പറയാറുണ്ട്. എന്നാൽ സുനിൽ ഗാവസ്‌കർ, കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നിട്ടും ആളുകൾ മുമ്പത്തെപ്പോലെ തന്നെ ഇപ്പോഴും ക്രിക്കറ്റ് കാണുന്നുണ്ട്. വാസ്തവത്തിൽ ഇപ്പോൾ കൂടുതൽ ആളുകൾ കാണുന്നുണ്ട്. കാരണം മുമ്പ് അത് ടിവിയിൽ മാത്രമാണ് വന്നിരുന്നതെങ്കിൽ, ഇപ്പോൾ അത് മൊബൈൽ ഫോണുകളിൽ ലഭ്യമാണ്. കാര്യങ്ങൾ കൂടുതൽ എളുപ്പമായിരിക്കുന്നു'-ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെവാഗ് വ്യക്തമാക്കി.

തന്റെ വിരമിക്കലിന് ശേഷം ക്രിക്കറ്റ് കാണാറില്ലെന്ന് പല ആരാധകരും തന്നെ സമീപിച്ചു പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അത്തരം അവകാശവാദങ്ങൾ താൻ വിശ്വസിച്ചിട്ടില്ലെന്നും സേവാഗ് വെളിപ്പെടുത്തി. ക്രിക്കറ്റ് താരങ്ങളാണ് കളി മുന്നോട്ടുകൊണ്ടുപോയിരുന്നതെങ്കിൽ അത് എപ്പോഴേ നിലച്ച് പോകുമായിരുന്നെന്നും സെവാഗ് ചോദിച്ചു.

Content Highlights: Virat Kohli, Rohit Sharma, and Ravichandran Ashwin have retired from Test cricket., Legendary opener Virender Sehwag dismisses concerns over declining fan interest., Sehwag compares current retirements to past legends like Sachin Tendulkar and Sunil Gavaskar., Shubman Gill has taken over the Test captaincy nearly a year and a half after the transition.