അലമാര തുറന്നപ്പോൾ ഞെട്ടി കാണികൾ, ഉള്ളിൽ കോലിയും രോഹിത്തും

#സ്പോർട്സ് ഡെസ്ക്

വഡോദര: പലതരം ആദരവുകളും കണ്ടിട്ടുണ്ട് ക്രിക്കറ്റിൽ. ഇന്ത്യാ-ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിൽ വഡോദര കോടാംബി സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത് വിചിത്രമായ ഒരു അനൗപചാരിക ആദരിക്കൽ ചടങ്ങിനാണ്. ഇന്നിങ്‌സ് ബ്രേക്കിന്റെ സമയത്ത് സംഘാടകർ മുൻ ഇന്ത്യൻ നായകരായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ചിത്രങ്ങൾ പതിച്ച ഒരു വലിയ അലമാര ഗ്രൗണ്ടിലേയ്ക്ക് കൊണ്ടുവന്നു. അലമാര തുറന്നപ്പോൾ പുറത്തുവന്നത് സാക്ഷാൽ കോലിയും രോഹിതും. ഇരുവരെയും സംഘാടകർ ബൊക്കെ നൽകിയ സ്വീകരിച്ചു. ചിരിയടക്കാൻ പാടുപെട്ടാണ് താരങ്ങൾ ഇരുവരും അലമാരയിൽ നിന്ന് പുറത്തുവന്നത്. പുറത്തുവന്ന ഇരുവരും അലമാരയിലെ തങ്ങളുടെ ചിത്രങ്ങളിൽ കൈയൊപ്പ് ചാർത്തുകയും ചെയ്തു. മുപ്പത്തിയയ്യായിരത്തോളം വരുന്ന കാണികൾ നിറഞ്ഞ കൈയടികളോടെ ഇരുവരെയും സ്വീകരിച്ചത്.

ആതിഥേയരായ ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് വിചിത്രമായ ഈ ആദരവിന് പിന്നിൽ. ഐ.സി.സി അധ്യക്ഷൻ ജയ് ഷാ, ബിസിസിഐ അധ്യക്ഷൻ മിഥുൻ മൻഹാസ് എന്നിവരും സന്നിഹിതരായിരുന്നു ചടങ്ങിൽ.

കോടാംബി സ്‌റ്റേഡിയം ആദ്യമായി ഒരു ഏകദിന അന്താരാഷ്ട്ര മത്സരത്തിന് ആതിഥേയത്വം വഹിച്ചതുമായ ബന്ധപ്പെട്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുന്തൂണുകളായ രണ്ട് ഇതിഹാസങ്ങൾക്കുള്ള ആദരവ്.

Content Highlights: Watch a surprising tribute to Virat Kohli & Rohit Sharma at the India-New Zealand ODI in Vadodara! Stars emerge from a wardrobe to a roaring crowd. Click to see the unique celebration!