ബഹുമാനത്തോടെ ജയ് ഷായുടെ കാലിൽ തൊട്ട് വൈഭവ്; ചർച്ചയായി വീഡിയോ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ജയ് ഷായും വൈഭവ് സൂര്യവംശിയും | Photo: X
ജയ് ഷായും വൈഭവ് സൂര്യവംശിയും | Photo: X

നഗോയ: പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയിരുന്നു. ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാനായി ഐസിസി ചെയർമാനും ബിസിസിഐയുടെ മുൻ സെക്രട്ടറിയുമായ ജയ് ഷായും ജപ്പാനിലെത്തിയിരുന്നു. വിജയത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ ജയ് ഷാ താരങ്ങൾ ഓരോരുത്തരേയും അഭിനന്ദിച്ചു.

ഇതിൽ വൈഭവ് സൂര്യവംശിയുടെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായി. ബഹുമാനത്തോടെ വൈഭവ് ജയ് ഷായുടെ കാലിൽ തൊടുകയായിരുന്നു. കൈ കൊടുക്കുന്നതിനിടയിലാണ് 15-കാരനായ വൈഭവ് ആദരസൂചകമായി ജയ് ഷായുടെ കാലിൽ തൊട്ടത്.

ഇന്ത്യൻ വനിതാ ടീമും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. ഇരുടീമിനും അഭിനന്ദനം അറിയിച്ച് ജയ് ഷാ എക്‌സിൽ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു.

Content Highlights: India won gold in Asian Games cricket by defeating Pakistan by 19 runs., ICC Chairman and former BCCI secretary Jay Shah visited Japan to congratulate the team., 15-year-old Vaibhav Suryavanshi touched Jay Shah's feet out of respect, which became a viral video on social media.