ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ ബൗളിങ് വിരുന്ന്; ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി വൈഭവ്

വൈഭവ് സൂര്യവംശിയുടെ ബൗളിങ്‌ | Photo: X
വൈഭവ് സൂര്യവംശിയുടെ ബൗളിങ്‌ | Photo: X

ബെംഗളൂരു: ദുലീപ് ട്രോഫിയിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കാണാനാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ നോർത്ത് ഈസ്റ്റ് സോണിനെതിരായ ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് സോണിനായി കളിച്ച വൈഭവിന് ആറ് പന്തിൽ എട്ട് റൺസെടുക്കാനെ കഴിഞ്ഞുള്ളു. പക്ഷേ ആരാധകർക്ക് യുവതാരം മറ്റൊരു വിരുന്നൊരുങ്ങി.

ഇടങ്കയ്യൻ സ്പിന്നറായ താരം ഒരോവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി. ഒപ്പം രണ്ട് ക്യാച്ചുകളും താരം കൈപ്പിടിയിലൊതുക്കി. നോർത്ത് ഈസ്റ്റിന്റെ ഇന്നിങ്‌സിൽ 27-ാം ഓവറിലെ രണ്ടാം പന്തിൽ കിഷനേയും അഞ്ചാം പന്തിൽ ഇംലിവതി ലെംതൂറിനേയുമാണ് പുറത്താക്കിയത്.

മത്സരത്തിൽ വൈഭവിന്റെ ഈസ്റ്റ് സോൺ ഇന്നിങ്‌സിനും 210 റൺസിനും വിജയിച്ച് സെമിയിലെത്തി. വൈഭവ് ബാറ്റുകൊണ്ട് തിളങ്ങിയില്ലെങ്കിലും 167 റൺസ് അടിച്ച ഷഹ്ബാസ് അഹമ്മദിന്റേയും 146 റൺസ് നേടിയ സുദീപ് കുമാർ ഖരാമിയുടേയും മികവിൽ ഈസ്റ്റ് സോൺ 467 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിൽ അഭിജിത് സർക്കാരിന്റെ ബൗളിങ്ങിൽ നോർത്ത് ഈസ്റ്റ് സോൺ തകർന്നടിഞ്ഞു.

111 റൺസാണ് അവർ നേടിയത്. അഭിജിത് അഞ്ച് വിക്കറ്റും വീഴ്ത്തി. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങയ അവർക്ക് വീണ്ടും പിഴച്ചു. ഇത്തവണ അഞ്ച് വിക്കറ്റെടുത്ത അങ്കുൽ റോയിയുടെ ബൗളിങ്ങിൽ തകർന്ന അവർ 146 റൺസിന് കൂടാരം കയറി. നാല് ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങുമായി വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ഈസ്റ്റ് സോണിനായി തിളങ്ങി.

Content Highlights: Vaibhav Sooryavanshi scored 8 runs off 6 balls in his Duleep Trophy debut for East Zone., He made a strong impact with the ball, taking two wickets in a single over using left-arm spin., East Zone dominated the quarter-final match against North East Zone following big centuries from Sudip Kumar Gharami and Shahbaz Ahmed