'ഹുവാങ് തിരിച്ചെത്തി, വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പ്'; വൈറലായി ഐസ്ലൻഡ് ക്രിക്കറ്റിന്റെ പോസ്റ്റ്

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ വൈഭവ് സൂര്യവംശി ഇരട്ട സെഞ്ചുറിയുമായി ചരിത്രം കുറിച്ചിരുന്നു. യുഎഇയ്ക്കെതിരായ മത്സരത്തിൽ 52 പന്തിൽ നിന്നാണ് വൈഭവ് സെഞ്ചുറിയിലെത്തിയത്. ഇതിന് പിന്നാലെ ഒട്ടേറെപ്പേർ വൈഭവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഐസ്ലൻഡ് ക്രിക്കറ്റ് എക്സിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുകയാണ്. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെ പരാമർശിച്ചായിരുന്നു ഐസ്ലൻഡ് ക്രിക്കറ്റിന്റെ പോസ്റ്റ്.
15-കാരന്റെ ബാറ്റിൽ എൻവിഡിയ ചിപ്പുകളുണ്ടാകാം എന്നാണ് ഐസ്ലൻഡ് ക്രിക്കറ്റ് എക്സിൽ കുറിച്ചത്. 'ചൊവ്വാഴ്ച ജെൻസൻ ഹുവാങ് എൻവിഡിയ സിഇഒ ആയി തിരിച്ചെത്തിയതും ബുധനാഴ്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിലെ എഐ ചിപ്പുകൾ പ്രവർത്തനക്ഷമമായതും യാദൃച്ഛികമല്ല'- ഐസ്ലൻഡ് ക്രിക്കറ്റ് എക്സിൽ കുറിച്ചു.
അതേസമയം റെക്കോർഡ് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനാകുന്ന കൗമാരതാരം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഭാവി' എന്ന് വിശേഷിപ്പിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി താരത്തിന് പിന്തുണ അറിയിക്കുകയും ആരുമായും താരതമ്യം ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറിയോടെ വൈഭവ് ഇന്ത്യയെ സെമിഫൈനലിൽ എത്തിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ ഓപ്പണർ ജേക്ക് ഫ്രേസർ മക്ഗർക്കിന്റെ റെക്കോർഡ് തകർത്ത് വെറും 28 പന്തിൽ വൈഭവ് സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. ഒരു പ്രൊഫഷണൽ ക്രിക്കറ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചുകൂട്ടിയ വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നത് മൊത്തം 28 സിക്സറുകളും ഏഴ് ഫോറുകളുമാണ്.
Content Highlights: Vaibhav Sooryavanshi scored 204 runs off just 53 balls against UAE A in the Asia Cup Rising Stars 2026., He hit 28 sixes, breaking the record for the most sixes in a single professional cricket innings., Iceland Cricket joked that his bat was powered by Nvidia chips following Jensen Huang's return., Sourav Ganguly backed the 15-year-old as the future of Indian cricket while warning against comparisons.