ഇന്ത്യന്‍ ക്രിക്കറ്റ് താരം മുകേഷ് കുമാര്‍ വിവാഹിതനായി; വൈറലായി നൃത്തം

മുകേഷ് കുമാറും ദിവ്യാ സിങും
മുകേഷ് കുമാറും ദിവ്യാ സിങും

ഗൊരഖ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസര്‍ മുകേഷ് കുമാര്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗൊരഖ്പുരിലായിരുന്നു വിവാഹച്ചടങ്ങ്. ദിവ്യാ സിങാണ് വധു. നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് മുകേഷ് കുമാര്‍. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ കളിച്ച മുകേഷ് കുമാര്‍ മൂന്നാം മത്സരത്തില്‍ നിന്ന് അവധിയെടുത്താണ് വിവാഹ ആഘോഷത്തിനായി എത്തിയത്. റായ്പുരില്‍ നടക്കുന്ന നാലാം മത്സരത്തില്‍ മുകേഷ് കുമാര്‍ തിരിച്ചെത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മുകേഷ് കുമാറിന്റെയും ദിവ്യാ സിങിന്റെയും വിവാഹ നിശ്ചയം നടന്നത്.

ചൊവ്വാഴ്ച നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. 
മുകേഷ് തന്റെ വിവാഹത്തില്‍ വധു ദിവ്യ സിങിനൊപ്പം 'ലോലിപോപ്പ് ലഗേലു' എന്ന ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
 

Content Highlights: Team India pacer Mukesh Kumar ties the knot with Divya Singh in a grand wedding ceremony