ഇന്ത്യ നിയമം ദുരുപയോഗം ചെയ്തു,വിജയത്തെ കളങ്കപ്പെടുത്തരുത്; അവസാനിക്കാതെ വിവാദം

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി-20യില്‍ ശിവം ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ 'കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലിറക്കിയതില് വിവാദം അവസാനിക്കുന്നില്ല. ഇന്ത്യയുടെ മുന്‍താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്ക്കറും ഐ.സി.സി മാച്ച് റഫറി ക്രിസ് ബ്രോഡും ഇന്ത്യന്‍ ടീമിനെതിരെ രംഗത്തെത്തി. ശിവം ദുബെയ്ക്ക് പരിക്ക് പറ്റിയിരുന്നില്ലെന്നും ഇന്ത്യ നിയമം ദുരുപയോഗം ചെയ്തുവെന്നും ഗാവസ്കര്‍ ആരോപിച്ചു.
ശിവം ദുബെയും ഹര്‍ഷിത് റാണയും ഒരിക്കലും ഒരുപോലെയുള്ള താരങ്ങളല്ലെന്നും മത്സരത്തിനുശേഷം ഇംഗ്ലണ്ട് ടീം നിരാശയും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാനാകില്ലെന്നും ഗാവസ്കര്‍ വ്യക്തമാക്കി.
'പുണെയില്‍ നടന്ന മത്സരത്തില്‍ ഹെല്‍മെറ്റില്‍ പന്ത് ഇടിച്ചശേഷവും ദുബെ ബാറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ കണ്‍കഷന്‍ സബ്ബിനെ ഇറക്കാന്‍ അനുവദിച്ചത് തെറ്റാണ്. ബാറ്റിങ്ങിനിടെ ദുബെയ്ക്ക് പരിക്കേല്‍ക്കുകയോ പേശീവലിവ് അനുഭവപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പകരക്കാരനെ കൊണ്ടുവരുന്നതില്‍ തെറ്റില്ലായിരുന്നു. എന്നാല്‍ ഇവിടെ സംഭവിച്ചത് അങ്ങനെയല്ല.'-ഗാവസ്കര്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തികളിലൂടെ ഇന്ത്യ തങ്ങളുടെ വിജയങ്ങള്‍ കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ മാച്ച് റഫറിയായിരുന്ന ജവഗല്‍ ശ്രീനാഥിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡും രംഗത്തെത്തി. ബാറ്റിങ് ഓള്‍റൗണ്ടര്‍ക്ക് പകരം പേസ് ബൗളറെ കളിപ്പിക്കാന്‍ അനുവദിച്ച മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്ന് ക്രിസ് ബ്രോഡ് വ്യക്തമാക്കി.
'മത്സരങ്ങള്‍ക്ക് നിഷ്പക്ഷ ഒഫീഷ്യലുകളെ നിയോഗിക്കാതെ ഐസിസി അഴിമതിയുടേയും പക്ഷപാതപരമായ തീരുമാനങ്ങളുടേയും ഇരുണ്ട കാലത്തേക്കാണ് തിരിച്ചുപോകുന്നത്. മത്സരം നിയന്ത്രിച്ചത് സ്വതന്ത്ര ഒഫീഷ്യലായിരുന്നെങ്കില് ഇത് അനുവദിക്കില്ലായിരുന്നു. ഹര്‍ഷിത് റാണയെ ദുബെയുടെ പകരക്കാരനായി കണക്കാക്കാനാവില്ലെന്ന അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.'-ക്രിസ് ബ്രോഡ് വ്യക്തമാക്കി.
Content Highlights: sunil gavaskar accuses of faking shivam dube concussion