അപ്രതീക്ഷിത പ്രഖ്യാപനം; ഏകദിനത്തില്‍നിന്ന് വിരമിക്കുന്നതായി മാര്‍ക്കസ് സ്‌റ്റോയിനിസ്

മാര്‍ക്കസ് സ്‌റ്റോയിനിസ് | Photo: AFP
മാര്‍ക്കസ് സ്‌റ്റോയിനിസ് | Photo: AFP

കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്.. ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍
ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ടി20യില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി.

'ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. എന്നാല്‍, ഏകദിനത്തില്‍നിന്ന് വിരമിക്കാനുള്ള യഥാര്‍ഥ സമയം ഇതാണെന്ന് കരുതുന്നു. കരിയറില്‍ അടുത്ത അധ്യായത്തിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റോയിനിസ് വ്യക്തമാക്കി.

35-കാരനായ സ്‌റ്റോയ്‌നിസ് ഓസ്‌ട്രേലിയയ്ക്കായി 71 ഏകദിന മത്സരങ്ങളില്‍നിന്ന് 1495 റണ്‍സ് നേടിയിട്ടുണ്ട്. 2017-ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 146 റണ്‍സാണ് മികച്ച സ്‌കോര്‍. 48 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

Content Highlights: Marcus Stoinis announces immediate retirement from ODI