ഷഹീന്‍ അഫ്രീദിയെ പുറത്താക്കി; പാക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി ബാബര്‍

Photo: AFP
Photo: AFP

ഇസ്‌ലാമബാദ്: പാകിസ്താന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി ബാബര്‍ അസം. ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി ബാബറിനെ വീണ്ടും നിയമിക്കുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഞായറാഴ്ച അറിയിച്ചു. ഇതോടെ വരുന്ന ടി20 ലോകകപ്പില്‍ ബാബറിന് കീഴിലാകും പാകിസ്താന്‍ ഇറങ്ങുക.

നേരത്തേ 2023 ഏകദിന ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ബാബര്‍ മൂന്ന് ഫോര്‍മാറ്റിലും പാക് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ഷഹീന്‍ അഫ്രീദിനെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് പുതിയ ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വിയുടെ നേതൃത്വത്തിലുള്ള പിസിബി ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരികെ കൊണ്ടുവന്നിരിക്കുന്നത്. ന്യൂസീലന്‍ഡിനെതിരേ ഇക്കഴിഞ്ഞ ടി20 പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഷഹീന്‍ തീര്‍ത്തും ബുദ്ധിമുട്ടിയിരുന്നു. പരമ്പര 4-1ന് പാകിസ്താന്‍ തോല്‍ക്കുകയും ചെയ്തു. ടെസ്റ്റില്‍ ഷാന്‍ മസൂദ് തന്നെ ടീമിനെ നയിക്കും.

Content Highlights: shaheen afridi sacked babar azam reclaims pakistan captaincy