ലേലത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അതിവേഗ അര്‍ധസെഞ്ചുറി, പിന്നാലെ ചെന്നൈ റാഞ്ചി; നന്ദി പറഞ്ഞ് സർഫറാസ്

അബുദാബി: ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ഇന്ത്യന്‍ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഫ്രാഞ്ചൈസിക്ക് നന്ദി പറഞ്ഞത്. ഒരു വീഡിയോയും സര്‍ഫറാസ് പങ്കുവെച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുംപ്രകടനമാണ് താരത്തിന് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്.
എനിക്ക് പുതുജീവന്‍ നല്‍കിയതിന് സിഎസ്‌കെയ്ക്ക് നന്ദി. - സര്‍ഫറാസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെപ്പേരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും താരം റിഷെയര്‍ ചെയ്തു.
Sarfaraz Khan’s emotional Instagram story after being sold for ₹75 lakh to Chennai Super Kings in the auction for IPL 2026.🥹❤️
This shows that if you work hard, you will definitely get the reward for it. God never disappoints those who work hard. pic.twitter.com/X3Z81AmB0g— Mention Cricket (@MentionCricket) December 16, 2025
അടിസ്ഥാനവിലയായ 75 ലക്ഷം രൂപയ്ക്കാണ് സര്‍ഫറാസിനെ ചെന്നൈ ടീമിലെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഐപിഎല്ലില്‍ തിരിച്ചെത്തുന്നത്. 2023 ഏപ്രിലിലാണ് സര്‍ഫറാസ് അവസാനമായി ഐപിഎല്‍ കളിച്ചത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അന്ന് താരം പാഡണിഞ്ഞത്.
ഇക്കുറി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ലേലത്തിന് മണിക്കൂറുകള്‍ മുന്‍പ് വരെ അതിവേഗ അര്‍ധസെഞ്ചുറിയുമായി താരം തിളങ്ങി. രാജസ്ഥാനെതിരേ 15 പന്തില്‍ നിന്ന് അര്‍ധെസഞ്ചുറി നേടിയാണ് താരം റെക്കോഡിട്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു മുംബൈ ബാറ്ററുടെ അതിവേഗ അര്‍ധസെഞ്ചുറിയാണിത്. ഹരിയാണയ്ക്കെതിരേ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടി ദിവസങ്ങള്‍ക്കിപ്പുറമാണ് സര്‍ഫറാസ് റെക്കോഡ് തിരുത്തിയെഴുതിയത്.
Content Highlights: Sarfaraz Khan Reacts After Years Of IPL Snub Ends At 2026 Players Auction