സഞ്ജുവിന്റെ ഷോട്ട് കൊണ്ട് അമ്പയർ മൈതാനത്തുവീണു, പരിക്ക് | VIDEO

#സ്പോർട്സ് ഡെസ്ക്
മൈതാനത്ത് വീണുകിടക്കുന്ന അമ്പയർ രോഹൻ പണ്ഡിറ്റ് | AP
മൈതാനത്ത് വീണുകിടക്കുന്ന അമ്പയർ രോഹൻ പണ്ഡിറ്റ് | AP

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ അമ്പയർക്ക് പരിക്കേറ്റു. സഞ്ജു സാംസണിന്റെ ഷോട്ട് കൊണ്ട് അമ്പയർ രോഹൻ പണ്ഡിറ്റിനാണ് പരിക്കേറ്റത്. അമ്പയർ മൈതാനത്തുവീണതിന് പിന്നാലെ കളി അൽപ്പനേരം തടസ്സപ്പെട്ടു. മത്സരത്തിൽ 22 പന്തിൽ നിന്ന് 37 റൺസെടുത്താണ് സഞ്ജു പുറത്തായത്.

ഇന്ത്യൻ ഇന്നിങ്‌സിന്റെ ഒൻപതാം ഓവറിലാണ് സംഭവം. സ്പിന്നർ ഡൊണോവൻ ഫെരെയ്‌ര എറിഞ്ഞ ഓവറിലെ നാലാം പന്തിലാണ് അമ്പയർക്ക് പരിക്കേൽക്കുന്നത്. ഓവറിലെ ആദ്യ രണ്ട് പന്തുകളും തിലക് വർമ ഫോറടിച്ചു. മൂന്നാം പന്തിൽ സിംഗിളെടുത്തു. നാലാം പന്ത് നേരിട്ട സഞ്ജു നേരേ ബൗളറുടെ നേർക്കാണ് ഷോട്ടടിച്ചത്. ബൗളറുടെ കൈയ്യിൽ തട്ടിയശേഷം പന്ത് അമ്പയറുടെ കാൽ മുട്ടിൽ കൊള്ളുകയായിരുന്നു.

പന്ത് കൊണ്ടതിന് പിന്നാലെ പിന്നോട്ട് വലിഞ്ഞ അമ്പയർ മൈതാനത്ത് വീണു. വേദന സഹിക്കാനാവാതെ രോഹൻ ചിക്ത്‌സ തേടുകയും ചെയ്തു. ഫിസിയോ സംഘം ഉടൻ സ്ഥലത്തെത്തി അമ്പയറെ പരിശോധിച്ചു. സഞ്ജുവും അദ്ദേഹത്തിന്റെ അടുത്തെത്തി. പരിശോധനകൾക്ക് ശേഷം അൽപ്പസമയം കഴിഞ്ഞാണ് കളി പുനഃരാരംഭിച്ചത്.

Content Highlights: Umpire Rohan Pandit INJURED After Sanju Samson Shot Hits Knee During IND Vs SA 5th T20I