സൈക്കിളിൽ കറങ്ങുകയായിരുന്ന ഋഷഭിനെ തടഞ്ഞുനിർത്തി ടീമിലെടുത്തു; അടിച്ചെടുത്തത് 21 പന്തിൽ 54 റൺസ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
Photo: x
Photo: x

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ക്രൈസ്റ്റ്ചർച്ചിൽ നടന്ന 'ലാസ്റ്റ് മാൻ സ്റ്റാൻഡ്‌സ്' (LMS) മത്സരത്തിൽ കളിക്കാനിറങ്ങി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഹാഗ്ലി പാർക്കിൽ നടന്ന മത്സരത്തിൽ ദി ചോസൻ വൺസ് ടീമിനെതിരെ ഓപ്പൺ ഹൗസ് സ്വിങ്ങേഴ്‌സിനുവേണ്ടിയാണ്  പന്ത് കളിക്കാനിറങ്ങിയത്.

മത്സരത്തിൽ 21 പന്തിൽ 54 റൺസാണ് ഇന്ത്യൻ താരം അടിച്ചെടുത്തത്. സ്‌കോർ ബോർഡിൽ തന്റെ പേരിന് പകരം മറ്റൊരു പേരും താരം സ്വീകരിച്ചു. 'സ്റ്റാൻ സ്റ്റാൻ' എന്നാണ് ഋഷഭ് പന്ത് എന്ന പേരിന് പകരം എഴുതിയിരുന്നത്. ഹാഗ്ലി പാർക്കിലൂടെ ഇലക്ട്രിക് സൈക്കിളിൽ പോകുകയായിരുന്ന ഋഷഭിനെ ഓപ്പൺ ഹൗസ് സ്വിങ്ങേഴ്‌സ് താരം മുഹമ്മദ് സഫി ക്രിക്കറ്റ് കളിക്കാൻ ക്ഷണിക്കുകയായിരുന്നു.

'അങ്ങനെ ഞാൻ ചെന്ന് അദ്ദേഹത്തെ തടഞ്ഞുനിർത്തി. ഞങ്ങൾ സംസാരിക്കുകയും കുറച്ച് ഫോട്ടോകൾ എടുക്കുകയും ചെയ്തു. തുടർന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ഞങ്ങൾക്കുവേണ്ടി ക്രിക്കറ്റ് കളിക്കാൻ വരുമോ എന്ന്? അദ്ദേഹം പറഞ്ഞു, ശരി, ഞാൻ വന്ന് നിങ്ങളുടെ ടീമിനായി കളിക്കാം എന്ന്. തുടർന്ന് അദ്ദേഹം വന്ന് പാഡ് കെട്ടി ബാറ്റിങ്ങിന് ഇറങ്ങുകയും കുറച്ച് സിക്‌സറുകൾ പറത്തുകയും ചെയ്തു.'-സഫി പറയുന്നു. മത്സരത്തിൽ ഓപ്പൺ ഹൗസ് സ്വിങേഴ്‌സ് 16 റൺസിന് വിജയിക്കുകയും ചെയ്തു.

കഴിഞ്ഞാഴ്ച വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ പന്ത് ആറ് സിക്‌സറുകൾ നേടിയിരുന്നു. ആ മത്സരത്തിൽ 153 പന്തിൽ നിന്ന് 128 റൺസ് നേടിയ പന്തിന്റെ പ്രകടനം ന്യൂസീലൻഡിൽ ഇന്ത്യയുടെ റെക്കോർഡ് സ്‌കോറായ ഒമ്പത് വിക്കറ്റിന് 720 എന്ന നിലയിലെത്താൻ സഹായിച്ചിരുന്നു. മത്സരം സമനിലയിൽ കലാശിക്കുകയാണുണ്ടായത്.

Content Highlights: Rishabh Pant played a local Last Man Stands match for Open House Swingers in Christchurch., He scored 54 runs from 21 balls using his cousin's bat., The impromptu appearance happened just days before the second Test against New Zealand at Hagley Oval., Indian bowling coach Morne Morkel and NZ captain Tom Latham reacted to Pant's unexpected cameo.