രവി ശാസ്ത്രിയും രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍, മുന്‍ പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ദര്‍ശനം നടത്തി.
രവി ശാസ്ത്രി രാവിലെ 6.30-നും കെ.എല്‍.രാഹുല്‍ 8.30-നുമാണ് ദര്‍ശനത്തിനെത്തിയത്. വടക്കേനടയിലൂടെയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
ഒരു മണിക്കൂറോളം മതിലകത്തു ചെലവഴിച്ച ഇവര്‍, തിരുവമ്പാടിയിലും ദര്‍ശനം നടത്തി. പെരിയനമ്പിയില്‍നിന്നു പ്രസാദവും വാങ്ങിയാണ് ഇരുവരും മടങ്ങിയത്. സന്ദര്‍ശനം പ്രമാണിച്ച് ക്ഷേത്രത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നു തവണ കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴും രവി ശാസ്ത്രി ശ്രീപദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
Content Highlights: Ravi Shastri and KL Rahul visited sri padmanabhaswamy temple