ചൊടിപ്പിച്ചത് ഔട്ടായി മടങ്ങുമ്പോൾ നന്ദി പറഞ്ഞത്, വിവാദങ്ങൾ വിട്ടൊഴിയാതെ പൃഥ്വി ഷാ

മുംബൈ: രഞ്ജി ട്രോഫി സീസണിനു മുന്നോടിയായി നടന്ന സന്നാഹമത്സരത്തിനിടെ ഇന്ത്യൻ താരം പൃഥ്വി ഷാ കയ്യാങ്കളിയിലേർപ്പെട്ടത് ആരാധകരയാകെ ഞെട്ടിക്കുന്നതായിരുന്നു. മുംബൈയും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവം. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ സെഞ്ചുറി നേടിയെങ്കിലും മുന്‍ ടീം അംഗങ്ങളുമായി താരം നേരിട്ട് ഏറ്റുമുട്ടി. ഇപ്പോഴിതാ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്.
ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ സഹോദരന്‍ മുഷീര്‍ ഖാന്റെ വാക്കുകളാണ് ഷായെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഷാ പുറത്തായ ഉടൻ, "നന്ദി" എന്ന് പറഞ്ഞ് മുഷീർ അദ്ദേഹത്തെ പരിഹസിച്ചു. മുഷീറിൻ്റെ പരിഹാസ സ്വരം ഷായെ ചൊടിപ്പിക്കുകയും, വാക്കുതർക്കത്തിനിടെ ബാറ്റുകൊണ്ട് അടിക്കാനൊങ്ങുകയായിരുന്നുവെന്നുമാണ് വിവരം. രംഗം വഷളായതോടെ അമ്പയർമാരടക്കം ഇടപെട്ട് രംഗം ശാന്തമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Prithvi Shaw should let his bat do the talking. Why spoiling his career again and again pic.twitter.com/2ewvn6kB6g
— The last dance (@26lastdance) October 7, 2025
മത്സരത്തില്‍ മുംബൈക്കെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഷാ പുറത്തെടുത്തത്. ഷാ 220 പന്തില്‍ 181 റണ്‍സെടുത്തു. പുറത്തായതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. കരിയറിന്റെ തുടക്കം മുതല്‍ കളിച്ചിരുന്ന മുംബൈ വിട്ട് ഷാ ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. മോശം ഫോമും അച്ചടക്കമില്ലായ്മയും കാരണം മുംബൈ ടീം താരത്തെ കഴിഞ്ഞ സീസണില്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. പിന്നാലെ ഷാ ടീം വിടുകയും ചെയ്തു.
മത്സരത്തില്‍ മഹാരാഷ്ട്രയുടെ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുമായി 305 റണ്‍സിന്റെ കൂട്ടുകെട്ടും ഷാ പടുത്തുയര്‍ത്തിയിരുന്നു. തന്നെ പുറത്താക്കിയ ടീമിനെതിരേ ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴാണ് താരം പുറത്താകുന്നത്. മോശം ഫോം കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ഷാ കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം കാരണം കുപ്രസിദ്ധനാണ്. ഒരു തിരിച്ചിവരവിന് ശ്രമിക്കവെ മികച്ച ബാറ്റിങ് പുറത്തെടുത്ത ശേഷമാണ് താരം ഇപ്പോള്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
Content Highlights: Indian cricketer Prithvi Shaw involved in a heated altercation, attempting to assault former teammates with his bat after being dismissed in a practice match following a century