പൃഥ്വി ഷായും ആകൃതി അഗർവാളും വേർപിരിഞ്ഞു; തീരുമാനം വിവാഹനിശ്ചയം കഴിഞ്ഞ് ആറുമാസത്തിന് ശേഷം

#സ്പോർട്സ് ഡെസ്ക്
പൃഥ്വി ഷായുടേയും ആകൃതി അഗർവാളിന്റേയും വിവാഹനിശ്ചയ സമയത്തെ ചിത്രം | Photo: instagram.com/prithvishaw
പൃഥ്വി ഷായുടേയും ആകൃതി അഗർവാളിന്റേയും വിവാഹനിശ്ചയ സമയത്തെ ചിത്രം | Photo: instagram.com/prithvishaw

ന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും നടിയും സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറുമായ ആകൃതി അഗർവാളും വേർപിരിയുന്നു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ ആകൃതിയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴാണ് ഇരുവരും പിരിയാനുള്ള തീരുമാനത്തിലെത്തിയത്. ഭാവിയെ കുറിച്ചുള്ള വ്യത്യസ്തമായ ലക്ഷ്യങ്ങളും സാഹചര്യങ്ങളും കാരണം വേർപിരിയുന്നുവെന്നാണ് ആകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

‘ഭാവിയെക്കുറിച്ചുള്ള വ്യത്യസ്ത ലക്ഷ്യങ്ങളും സാഹചര്യങ്ങളും കാരണം ഞാനും എൻ്റെ പ്രതിശ്രുതവരനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ പരസ്പരം അത്രയധികം സ്നേഹിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ വഴികൾ ഒന്നിച്ചുപോകാൻ വിധിക്കപ്പെട്ടതല്ലെന്ന് ഞങ്ങൾ അംഗീകരിച്ചിരിക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്വങ്ങളും നിലവിലുള്ള സാഹചര്യങ്ങളും കണക്കിലെടുത്ത്, ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു’, അഗർവാൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘മുന്നോട്ട് പോകുമ്പോൾ ഞങ്ങൾ രണ്ടുപേർക്കും സമാധാനവും സന്തോഷവും മാത്രമാണ് ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നത്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തുകയോ അനുമാനങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുതെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മനസ്സിലാക്കിയതിനും ഞങ്ങളുടെ ഇടം ബഹുമാനിച്ചതിനും നന്ദി’, ആകൃതി കൂട്ടിച്ചേർത്തു.

ഈ വർഷം മാർച്ചിലാണ് പൃഥ്വി ഷായും ആകൃതി അഗർവാളുമായും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ പെർഫക്ട് ഇന്നിങ്‌സ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ആകൃതി അഗർവാളും പൃഥ്വി ഷായും വിവാഹത്തിലേക്കുള്ള ആദ്യചുവടുവെച്ചത്. എന്നാൽ, പിന്നീട് ഈ ബന്ധത്തിൽ വിള്ളൽവീണുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണവുമായി ആകൃതിതന്നെ രംഗത്തെത്തിയിരുന്നു.

താൻ നിരവധി തവണ ചതിക്കപ്പെട്ടുവെന്നും എന്നിട്ടും താനൊരു അക്ഷരം പോലും ഉരിയാടിയില്ല എന്നും ആകൃതി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു. പിന്നീട് ഇത് നീക്കം ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മെഡിക്കൽ വിദ്യാർഥിയുമായ സെജൽ പവാറുമായി പൃഥ്വി ഷായ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ ചില ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വേർപിരിയുന്നതായി ആകൃതി സ്ഥിരീകരിക്കുന്നത്.

Content Highlights: Prithvi Shaw and Aakriti Agarwal split up six months after their engagement., Aakriti announced the breakup on Instagram citing differing future goals