ഹർഷിതിന് പകരം പ്രിൻസ്, വരുണിന് പകരം ബിഷ്ണോയ്; ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീം പുതുക്കി

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരക്കമുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർക്ക് പകരം പ്രിൻസ് യാദവിനെയും രവി ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി. ഹർഷിതിന് പകരമാണ് പ്രിൻസ് യാദവെത്തിയത്. സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിൽ വരുൺ ചക്രവർത്തിക്ക് പകരമാണ് രവി ബിഷ്‌ണോയിയെ ഉൾപ്പെടുത്തിയത്.
ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാമത് ട്വന്റി-20 മത്സരത്തിനിടയിലാണ് ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്കേറ്റത്. വലത് തുടയിലെ പേശിക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഹർഷിതിനെ സ്‌കാനിങ്ങിൽ വിധേയനാക്കിയപ്പോൾ പരിക്ക് സാരമുള്ളതാണന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽനിന്ന് റാണ പുറത്തായി. വരുൺ ചക്രവർത്തിക്ക് ഇടത് തുടയിലെ പേശിക്കാണ് പരിക്ക്. ഇതേതുടർന്ന് വിദഗ്ധ വൈദ്യോപദേശപ്രകാരം സിംബാബ്വെക്കെതിരായ ട്വന്റി-20 പരമ്പരയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.
സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, പ്രിൻസ് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), രവി ബിഷ്‌ണോയ്.