ബാബറിന് റെക്കോഡ്, വെസ്റ്റ് ഇന്‍ഡീസിനെതിരേ പാകിസ്താന് ജയം

Photo: twitter.com/ICC
Photo: twitter.com/ICC

മുള്‍ട്ടാന്‍: ഏകദിനക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍ രണ്ടുവട്ടം നേടുന്ന ആദ്യതാരമായി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ അസമിന്റെ സെഞ്ചുറിയുടെ മികവില്‍ പാകിസ്താന് അഞ്ച് വിക്കറ്റ് ജയം. സ്‌കോര്‍: വിന്‍ഡീസ് എട്ടിന് 305, പാകിസ്താന്‍ 49.2 ഓവറില്‍ അഞ്ചിന് 306.

2016-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ അസം തുടരെ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായ സെഞ്ചുറികളുടെ റെക്കോഡ് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ പേരിലാണ്. നാല് സെഞ്ചുറികളാണ് താരം തുടര്‍ച്ചയായി നേടിയത്. ഒമ്പത് ബാറ്റര്‍മാര്‍ തുടരെ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

ബാബര്‍ അസം (107 പന്തില്‍ 103), ഇമാം ഉള്‍ ഹഖ് (71 പന്തില്‍ 65), മുഹമ്മദ് റിസ്വാന്‍ (61 പന്തില്‍ 59) എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന്‍ വിജയത്തിന് അടിത്തറയിട്ടത്. എന്നാല്‍, 23 പന്തില്‍ നാല് സിക്‌സടക്കം 41 റണ്‍സെടുത്ത് പുറത്താവാതെനിന്ന ഖുഷ്ദില്‍ ഷായാണ് അന്തിമവിജയം നേടിയെടുത്തത്. 127 റണ്‍സെടുത്ത ഓപ്പണര്‍ ഷായി ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ്സ്‌കോറര്‍.

Content Highlights: babar azam, pakistan vs west indies, pak vs wi, icc, cricket, sports news, malayalam sports