ടിം സൗത്തി ന്യൂസിലൻഡ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; ഇന്ത്യക്കെതിരെ പുതിയ നായകന്റെ കീഴിൽ

ടിം സൗത്തി ടോം ലാഥമിനൊപ്പം |ഫോട്ടോ:AFP
ടിം സൗത്തി ടോം ലാഥമിനൊപ്പം |ഫോട്ടോ:AFP

ന്യൂസിലന്‍ഡ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ടിം സൗത്തി പടിയിറങ്ങി. പിന്നാലെ ടോം ലാഥമിനെ പുതിയ നായകനായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0 പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സൗത്തി ക്യാപ്റ്റന്‍സ്ഥാനമൊഴിഞ്ഞത്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് ലാഥമിന്റെ നിയമനം. 

ടീമിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തതെന്ന്  സൗത്തി പറഞ്ഞു. 'എനിക്ക് വളരെ സവിശേഷമായ ഒരു ഫോര്‍മാറ്റില്‍ ബ്ലാക്ക് തൊപ്പിക്കാരുടെ നായനായിരിക്കുന്നക് ഒരു സമ്പൂര്‍ണ്ണ ബഹുമതിയും പദവിയുമാണ്, ടീമിനെ ഒന്നാമതെത്തിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ തീരുമാനം ടീമിന് ഏറ്റവും മികച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'  സൗത്തി പറഞ്ഞു.

ടിം സൗത്തി മികച്ച കളിക്കാരനാണ്, കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും വളരെയധികം ബഹുമാനിക്കുന്ന ഒരു മികച്ച നേതാവാണെന്നും ന്യൂസിലന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് പ്രതികരിച്ചു.  17 വര്‍ഷമായി അദ്ദേഹം ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ മികച്ച സേവകനായി ഉണ്ട്. അന്താരാഷ്ട്ര തലത്തില്‍, ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പദവിയില്‍ നിന്ന് പിന്മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഗാരി പറഞ്ഞു.
 

Content Highlights: Tim Southee steps down as Test captain ahead of India tour amid poor form, new skipper announced