റെക്കോഡ് ഹാട്രിക്കുമായി പതിനാറുകാരന്‍ നസിം ഷാ

റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതി പാകിസ്താന്റെ നസിം ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഷായുടെ നേട്ടം.
38-ാം ഓവറിലെ നാലാം പന്തില്‍ നജുമുള്‍ ഹൊസൈന്‍ ഷാന്റോ, അഞ്ചാം പന്തില്‍ തായ്ജുള്‍ ഇസ്ലാം, ആറാം പന്തില്‍ മഹ്മുദുല്ല എന്നിവരെയാണ് ഷാ പുറത്താക്കിയത്.
16 വര്‍ഷവും 359 ദിവസവുമാണ് ഷായുടെ പ്രായം. ബംഗ്ലാദേശിന്റെ അലോക് കപാലിയുടെ റെക്കോഡാണ് ഷാ മറികടന്നത്. 2003-ല്‍ കപാലി ഹാട്രിക് നേടുമ്പോള്‍ 19 വയസ്സായിരുന്നു.
അതേസമയം ടെസ്റ്റ് പാകിസ്താന്‍ ഇന്നിങ്‌സിനും 44 റണ്‍സിനും ജയിച്ചു.
Content Highlights: Naseem Shah, 16, becomes youngest player to take Test hat-trick
Content Highlights: