അതിവേഗം സിറാജിന്റെ ഏറ്, പന്ത് അമ്പയറുടെ നേർക്ക്; ഞെട്ടി ജഡേജ | VIDEO

ഗോൾ: സ്പിന്നർമാരുടെ മികവിലാണ് ഇന്ത്യ ലങ്കൻ ബാറ്റർമാരെ ഒന്നാമിന്നിങ്സിൽ നിരനിരയായി കൂടാരം കയറ്റിയത്. മാനവ് സുതാറും രവീന്ദ്ര ജഡേജയും ഇന്ത്യക്കായി തിളങ്ങി. 284 റൺസിന് ഒന്നാമിന്നിങ്സിൽ ലങ്ക പുറത്തായതോടെ ഇന്ത്യ 178 റൺസ് ലീഡും സ്വന്തമാക്കി. മൂന്നാം ദിനം ഇന്ത്യയുടെ ബൗളിങ്ങാണ് വേറിട്ടുനിന്നത്. അതിനിടെ മത്സരത്തിലെ ഒരു നിമിഷം വൻ വൈറലായി. ജഡേജയുടെ ഓവറിൽ ഫീൽഡറായി നിന്ന സിറാജിന്റെ ഏറാണ് ചർച്ചയായത്.
ലങ്കൻ ഇന്നിങ്സിന്റെ 69-ാം ഓവറിലാണ് സംഭവം. ജഡേജയുടെ പന്ത് റിവേഴ്സ് സ്വീപ് ചെയ്ത ലങ്കൻ ബാറ്റർ സോണൽ ദിനുഷ ഡീപ് പോയന്റിലേക്ക് ഷോട്ടടിച്ചു. ഫീൽഡറായ നിന്ന് മുഹമ്മദ് സിറാജാണ് പന്തെടുത്തത്. ഓടിവന്ന സിറാജ് പന്ത് അതിവേഗം നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിഞ്ഞു. ഒരു ബുള്ളറ്റ് ത്രോയായിരുന്നു സിറാജിന്റെത്.
Siraj, aaraam se! Ek umpire toh pehle hi sub ho chuke hain! 🫣🤭
Watch #SLvIND, 1st Test | Day 3, LIVE NOW on Sony Sports Network TV channels & Sony LIV.#SonySportsNetwork #SonyLIV #BeautifulGameOfTestCricket pic.twitter.com/ghiCeM6mDx— Sony Sports Network (@SonySportsNetwk) August 17, 2026
എന്നാൽ സിറാജിന് ലക്ഷ്യം പിഴച്ചു. മൈതാനമധ്യത്തുണ്ടായിരുന്ന ഫീൽഡ് അമ്പയറുടെ സമീപത്ത് കൂടിയാണ് പന്ത് കടന്നുപോയത്. തലനാരിഴയ്ക്കാണ് അമ്പയർ പന്ത് കൊള്ളാതെ രക്ഷപ്പെട്ടത്. പിന്നാലെ ജഡേജ കൈചൂണ്ടി കൊണ്ട് പ്രതികരിക്കുകയും ചെയ്തു. അമ്പയർ ചിരിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
Content Highlights: Mohammed Siraj's throw from the deep narrowly missed substitute umpire Ahsan Raza., The incident occurred on Day 3 of the India vs Sri Lanka first Test match., Ravindra Jadeja was left amused, and his reaction went viral on social media.