ഇതിഹാസങ്ങള്‍ വീണ്ടും പാഡണിയുന്നു, ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗ് സെപ്റ്റംബര്‍ 10 ന്

മുംബൈ: റോഡ് സേഫ്റ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് തുടക്കമാകുന്നു. സെപ്റ്റംബര്‍ 10 ന് ടൂര്‍ണമെന്റ് ആരംഭിക്കും. ഇത്തവണയും ഇന്ത്യന്‍ ലെജന്‍ഡ്‌സിനെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കും. ഒക്ടോബര്‍ ഒന്ന് വരെയാണ് ടൂര്‍ണമെന്റ്.
റായ്പുരില്‍ നടന്ന ആദ്യ സീസണില്‍ ഇന്ത്യ ലെജന്‍ഡ്സായിരുന്നു ചാമ്പ്യന്‍മാര്‍. റായ്പുരിന് പുറമെ ഇത്തവണ കാണ്‍പുര്‍, ഇന്ദോര്‍, ദെഹ്റാദൂണ്‍ എന്നീ നഗരങ്ങളും ടൂര്‍ണമെന്റിന് വേദിയാകും. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റീന്‍ഡീസ്, ന്യൂസീലന്‍ഡ് ടീമുകളും പങ്കെടുക്കും.
വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിനായി കളിച്ചിരുന്നു. മലയാളി താരം എസ്.ശ്രീശാന്തും ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ടാകും.
Content Highlights: legends cricket league, legends cricket, sachin tendulkar, road safety series, sports news, cricket