'ഒരു വ്യത്യസ്തതയുമില്ലാത്ത ഓഫ് സ്പിന്നര്‍'; ലിയോണിനെ പരിഹസിച്ച് പീറ്റേഴ്സണ്

സിഡ്നി: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്സണ്. യാതൊരു വ്യത്യസ്തതയുമില്ലാത്ത ഓഫ് സ്പിന്നര്‍ എന്നാണ് ലിയോണിനെ പീറ്റേഴ്സണ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മുന്‍ ഇംഗ്ലീഷ് താരത്തിന്റെ പരിഹാസം.
'ആരെങ്കിലും ദയവായി ലിയോണിനെ ഒന്ന് അടിക്കാമോ? ഒരു വ്യത്യസ്തതയുമില്ലാത്ത ഓഫ് സ്പിന്‍ ബൗളിങ്ങാണ് ലിയോണിന്റേത്. അതും ലോകത്തെ ഏറ്റവും ഫ്ളാറ്റ് വിക്കറ്റില്‍'-പീറ്റേഴ്സണ് ട്വീറ്റ് ചെയ്തു.