മോര്‍ഗന് പകരം ബട്ട്‌ലര്‍ ഇംഗ്ലണ്ടിന്റെ പുതിയ നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍

ലണ്ടന്‍: ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഓയിന്‍ മോര്‍ഗന്‍ വിരമിച്ചതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ബട്ട്‌ലറെ ക്യാപ്റ്റനായി തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജിങ് ഡയറക്ടര്‍ റോബ് കീയുടെ ശുപാര്‍ശയ്ക്ക് ഇസിബിയുടെ ഇടക്കാല ചെയര്‍മാനായ മാര്‍ട്ടിന്‍ ഡാര്‍ലോ, ഇടക്കാല സിഇഒ ക്ലെയര്‍ കോണര്‍ എന്നിവര്‍ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോര്‍ഗന് പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ബട്ട്‌ലറാണെന്ന് റോബ് കീ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Jos Buttler takes over as England s new white-ball captain