സഞ്ജുവിന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയി, ക്രൂശിക്കപ്പെട്ടു; ഒടുക്കം വീണിടത്തുനിന്ന് ഉയിർത്തെഴുന്നേറ്റ ജെമീമ

#പി.ജെ.ജോസ്
ജെമീമ റോഡ്രി​ഗസ് | PTI
ജെമീമ റോഡ്രി​ഗസ് | PTI

2019 സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫൈനലിന്റെ തലേദിനം മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കമന്റേറ്ററുമായ അഞ്ജും ചോപ്ര പ്രവചന സ്വഭാവമുള്ള ഒരു പരാമര്‍ശം നടത്തിയിരുന്നു. ഐപിഎല്ലിനിടെ മൂന്നു വനിതാ ടീമുകള്‍ പരസ്പരം മത്സരിച്ച ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരത്തിനുള്ള ട്രോഫി പതിനെട്ടുകാരിയായ ബാറ്റിങ് സെന്‍സേഷന്‍ ജെമീമ റോഡ്രിഗസിന് നല്‍കിയ ശേഷമായിരുന്നു അഞ്ജുമിന്റെ പ്രവചനം.' ജെമീ ...ഇത് ഭാരമുള്ള ട്രോഫിയാണ്... മുറുകെ പിടിച്ചോളൂ... ഇനിയും ഇതുപോലെ എത്രയോ ട്രോഫികള്‍ പിടിക്കേണ്ടതാണ് '

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാശാലിയായ തന്റെ മുന്‍ഗാമിയുടെ വാക്കുകകള്‍ കേട്ടപ്പോള്‍ നാണം കലര്‍ന്ന പുഞ്ചിരിയിലും അമ്പരപ്പിലുമായിരുന്നു ജെമീമയെന്ന ടീനേജ് താരം. അന്നത്തെ ആ ടീനേജ് താരം കുതിച്ചും കിതച്ചും വീണ്ടും കുതിച്ചും മുന്നോട്ടുപോയി. തന്നിലര്‍പ്പിച്ച റോളുകളൊക്കെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ നിറഞ്ഞാടി. ചിലപ്പോള്‍ വീണു. ചിലപ്പോള്‍ ക്രൂശിക്കപ്പെട്ടു. വീണിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും യാത്ര തുടര്‍ന്നു. അഞ്ജും ചോപ്ര ആറ് വര്‍ഷം മുമ്പ് നടത്തിയ പ്രവചനത്തിന്റെ യഥാര്‍ഥ പൂര്‍ത്തീകരണമാണ് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ വിജയശില്‍പ്പിയായതിലൂടെ ജെമീമ നടത്തിയത്.

Content Highlights: jemimah rodrigues life story

Continue reading