മകനെ കൈയിലെടുത്ത് കളിപ്പിച്ച് പ്രധാനമന്ത്രി; ചിത്രം പങ്കുവെച്ച് ബുംറ

ജസ്പ്രീത് ബുംറയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം | PTI
ജസ്പ്രീത് ബുംറയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം | PTI

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ചാമ്പ്യന്മാരായി ബാര്‍ബഡോസില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടില്‍ പ്രഭാതവിരുന്നൊരുക്കിയിരുന്നു. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു വിരുന്ന്. 

പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ. ബുംറയും ഭാര്യ സഞ്ജന ഗണേശനും മകന്‍ അങ്കദ് ബുംറയും പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്നതാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിലുള്ളത്. മാധ്യമപ്രവര്‍ത്തകയായ സഞ്ജന, ഐ.സി.സി.ക്കുവേണ്ടി ടി20 ലോകകപ്പ് സംപ്രേക്ഷണത്തിനുകൂടിയാണ് യു.എസിലും കരീബിയയിലും എത്തിയിരുന്നത്. 

ചിത്രത്തില്‍ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ മകന്‍ അങ്കദ് ബുംറയെ പ്രധാനമന്ത്രി കൈയിലെടുത്ത് കളിപ്പിക്കുന്നതും കാണാം. ബുംറയെക്കൂടാതെ വിരാട് കോലി, ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ചിത്രത്തിനായി പോസ് ചെയ്തിരുന്നു. പ്രഭാതഭക്ഷണ സെഷനിടെ പ്രധാനമന്ത്രിക്ക് കൈകൊടുക്കുന്ന ചിത്രം വിരാട് കോലി പങ്കുവെച്ചിരുന്നു.

Content Highlights: jasprit bumrah shared family photo with pm narendra modi