ടെസ്റ്റ് റാങ്കിങ്ങിൽ കുതിപ്പുമായി ബുംറ രണ്ടാമത്; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റർമാർ

#പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AFP
Photo: AFP

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റവുമായി ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബുംറ രണ്ടാം റാങ്കിലെത്തി. ഇംഗ്ലണ്ടിന്റെ ഒലി റോബിൻസണും ബുംറയ്‌ക്കൊപ്പം രണ്ടാം റാങ്ക് പങ്കിടുന്നുണ്ട്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ ബുംറയെ തുണച്ചത്. ന്യൂസീലൻഡിന്റെ ആദ്യ ഇന്നിങ്‌സിൽ 92 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ടോം ലാഥത്തിന്റെ വിക്കറ്റുമെടുത്തു.

ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് ഒന്നാം സ്ഥാനത്ത്. സ്റ്റാർക്കിനേക്കാൾ 25 റേറ്റിങ് പോയിന്റ് പിന്നിലാണ് ബുംറ. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാദെ റാങ്കിങ്ങിൽ മുന്നേറി ആറാമതെത്തി. 2024 ഫെബ്രുവരിയിലാണ് ബുംറ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. അതിനുശേഷം 697 ദിവസങ്ങൾ ബുംറ ഒന്നാം റാങ്കിൽ തുടർന്നു.

ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം നേടി. ഋഷഭ് പന്ത് ആറാം സ്ഥാനത്തും ശുഭ്മാൻ ഗിൽ ഏഴാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ ഒമ്പതാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമയാണ് മൂന്നാമത്.

Content Highlights: Jasprit Bumrah moved up three places to share the second rank with Ollie Robinson in ICC Test bowling rankings., Mitchell Starc holds the number one position in the Test bowling rankings., Three Indian batters—Rishabh Pant, Shubman Gill, and Yashasvi Jaiswal—feature in the top ten Test batters list.