ലോകചാമ്പ്യന്മാരെ വീഴ്ത്തി ചരിത്രജയവുമായി അയർലൻഡ്; ഇന്ത്യയുടെ തോൽവി 34 റൺസിന്

#സ്പോർട്സ് ഡെസ്ക്
അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ ആഘോഷം | gettyimages
അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ ആഘോഷം | gettyimages

ബെൽഫാസ്റ്റ്: ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് ചരിത്രജയവുമായി അയർലൻഡ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടി20 ലോകജേതാക്കളായ ഇന്ത്യയെ 34 റൺസിനാണ് അയർലൻഡ് കീഴടക്കിയത്. അയർലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 148 റൺസിന് ഓൾഔട്ടായി. അയർലൻഡ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര തകർന്നടിയുന്നതാണ് കണ്ടത്. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിൽ അയലർലൻഡ് ഇന്ത്യയെ തോൽപ്പിക്കുന്നത്.

ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസിയിലെ ആദ്യ ടി20 മത്സരമെന്ന നിലയിൽ ആരാധകർ ആവേശത്തോടെയാണ് അയർലൻഡിനെതിരായ പോരാട്ടത്തിനായി കാത്തിരുന്നത്. മാത്രമല്ല, ഇന്ത്യ ടി20 ലോക ചാമ്പ്യന്മാരായതിന് ശേഷമുള്ള ഫോർമാറ്റിലെ ആദ്യ മത്സരവും. കൗമാരതാരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യ പതിനൊന്നിൽ താരത്തെ ഉൾപ്പെടുത്തിയില്ല. അങ്ങനെ കളത്തിലിറങ്ങിയ ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യം ബാറ്റുചെയ്ത അയർലൻഡിനെ തുടക്കത്തിൽ പ്രതിരോധത്തിലാത്താൻ ഇന്ത്യക്കായി. 7.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലായിരുന്നു ഐറിഷ് സംഘം. മുൻനിര ബാറ്റർമാർ നിരനിരയായി കൂടാരം കയറി. എന്നാൽ അഞ്ചാം വിക്കറ്റിൽ നായകൻ ലോർക്കൻ ടക്കറും ഗരത് ജെലനിയും ചേർന്ന് സ്‌കോറുയർത്തി. ഇരുവരും ഇന്ത്യൻ ബൗളർമാരെ നന്നായി നേരിട്ടതോടെ സ്‌കോർ 100 കടന്നു. അഞ്ചാം വിക്കറ്റിൽ 64 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

ടക്കർ 36 പന്തിൽ നിന്ന് അമ്പത് റൺസെടുത്ത് പുറത്തായി. പിന്നാലെ ഡെലനി, ജോർജ് ഡോക്രലുമായും കൂട്ടുകെട്ടുണ്ടാക്കി. 32 പന്തിൽ നിന്്‌ന 49 റൺസെടുത്ത ഡെലനി ടീമിനെ 170 കടത്തിയാണ് മടങ്ങിയത്. ഒടുക്കം 182-9 എന്ന നിലയിൽ അയർലൻഡ് ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി ഹർഷിത് റാണ മൂന്നുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശർമ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. സഞ്ജു സാംസൺ വെറും അഞ്ച് റൺസെടുത്തും ഇഷാൻ കിഷൻ ഒരു റണ്ണെടുത്തും പുറത്തായി. എന്നാൽ അഭിഷേക് തകർത്തടിച്ചതോടെ ടീം നാലോവറിൽ 57 ലെത്തി. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ 3 റൺസെടുത്ത് മടങ്ങി. അടിച്ചുകളിച്ച അഭിഷേക് 20 പന്തിൽ നിന്ന് 49 റൺസോടെ ടീമിനെ 80 ലെത്തിച്ചു. പിന്നീട് വന്നവർക്ക് കാര്യമായ ഇന്നിങ്‌സ് പടുത്തുയർത്താനായില്ല. തിലക് വർമയും(19) ശിവം ദുബെയും(25) അക്ഷർ പട്ടേലും (15) വീണതോടെ അയർലൻഡ് ജയത്തിലേക്കെത്തി. ഒടുക്കം 148 റൺസിന് ടീം ഓൾഔട്ടായി. മാത്യു ഹൊള്ളാർഡും മാത്യു ഹംഫ്രിസും മൂന്നുവിക്കറ്റെടുത്തു.

Content Highlights: Ireland defeats T20 World Champions India by 34 runs., First-ever international victory for Ireland against India., Lorcan Tucker and Gareth Delany led the Irish recovery with a 64-run partnership., Harshit Rana took three wickets for India., Matthew Humphreys and Matthew Hallard starred with the ball for Ireland to restrict India to 148.