ബിഗ് ബാഷ് ലീഗിന് പകരമായി ഐ.പി.എൽ. ഓസ്ട്രേലിയയിലേക്കോ? ചർച്ചകൾ സജീവം

ന്യൂഡൽഹി: ബിഗ് ബാഷ് ലീഗ് മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിന് പകരമായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) മത്സരങ്ങൾക്ക് ഓസ്ട്രേലിയയിൽ വേദിയൊരുക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഐ.പി.എൽ. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയിലേക്ക് മത്സരങ്ങൾ എത്തിക്കാനാണ് നീക്കം. ഒരു ഐ.പി.എൽ. മത്സരത്തിന് ഓസ്ട്രേലിയയിൽ ആതിഥേയത്വം വഹിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ബി.സി.സി.ഐ.യോട് അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അനുകൂലമായ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതിനായുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. കൂടാതെ, ബി.ബി.എല്ലിന്റെ സീസൺ ഓപ്പണർ മത്സരം ചെന്നൈയിൽ നടത്തുന്നത് വൻ ആഘോഷമാക്കിമാറ്റാനും ഓസ്ട്രേലിയൻ ബോർഡ് ലക്ഷ്യമിടുന്നു. എന്നാൽ, റിപ്പോർട്ടുകളിൽ ബി.സി.സി.ഐ.യോ ക്രിക്കറ്റ് ഓസ്ട്രേലിയയോ പ്രതികരിച്ചിട്ടില്ല.
ഡിസംബർ 12-ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ബി.ബി.എൽ. മത്സരത്തിൽ മെൽബൺ റെനഗേഡ്സ് നിലവിലെ ചാമ്പ്യന്മാരായ പെർത്ത് സ്കോർച്ചേഴ്സിനെ നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഐ.പി.എൽ. ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള ചർച്ചകളും സജീവമായത്. ഒരു വിദേശ ഫ്രാഞ്ചൈസി ടി20 ലീഗ് മത്സരം ഇന്ത്യയിൽ നടക്കുന്നത് ഇതാദ്യമായാണ്.
Content Highlights: Cricket Australia proposes hosting IPL fixtures in Australia., BBL season opener scheduled for Chennai on December 12.