പഞ്ചാബിന് തുടർച്ചയായി നാലാം തോൽവി: ഡൽഹിക്ക് തകർപ്പൻ ജയം

ധരംശാല: ഐപിഎല്ലിൽ തുടക്കം കേമമാക്കിയ പഞ്ചാബ് കിങ്‌സിന് അവസാനഘട്ടത്തിൽ കാലിടറുന്നു. ധരംശാലയിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയത്തോടെ പഞ്ചാബ് കിങ്സിന്റെ തുടർച്ചയായ നാലാം തോൽവിയായി ഇത്. മൂന്ന് വിക്കറ്റിനാണ് ഡൽഹി പഞ്ചാബിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയത് പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് അടിച്ചെടുത്തു. 19 ഓവറിൽ ഡൽഹി ലക്ഷ്യം മറികടന്നു. വിജയത്തോടെ ഡൽഹിക്ക് പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താനുമായി.

മില്ലർ (28 പന്തിൽ 51), ക്യാപ്റ്റൻ അക്‌സർ പട്ടേൽ (30 പന്തിൽ 56) എന്നിവരുടെ ആക്രമണോത്സുകമായ ഇന്നിംഗ്സുകൾ കാപിറ്റൽസിന് 19 ഓവറിൽ 211 റൺസ് നേടാൻ സഹായിച്ചു. ധരംശാലയിലെ റെക്കോഡ് ചേസിങാണിത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി പ്രിയാൻഷ് ആര്യയും (33 പന്തിൽ 56), ക്യാപ്റ്റൻ ശ്രേയസ് അയ്യരും (36 പന്തിൽ 59) അർധസെഞ്ചുറി നേടി.

സീസണിലെ ആദ്യ പകുതിയിൽ തോൽവിയറിയാതെ മുന്നേറിയ പഞ്ചാബ് കിങ്‌സിന്് തുടർച്ചയായി നാല് മത്സരങ്ങളിലിപ്പോൾ തോൽവിയാണ്. പ്ലേ ഓഫിൽ എത്താൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കുറഞ്ഞത് രണ്ട് വിജയങ്ങളെങ്കിലും അവർക്ക് നേടണം. പഞ്ചാബിന്റെ തോൽവി മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സിനും രാജസ്ഥാൻ റോയൽസിനും ആശ്വാസം പകരുന്നുണ്ട്. പോയന്റ് പട്ടികയിൽ ഇരുടീമുകൾക്കും പഞ്ചാബുമായി ഇപ്പോൾ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.

Content Highlights: Delhi Capitals defeated Punjab Kings by 3 wickets at Dharamshala., Delhi Capitals successfully chased a record 211 run