ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം; സ്റ്റേഡിയം പ്രവേശനത്തിന് ക്യുആർ കോഡ് സ്‌കാനിങ്, പുറത്തിറങ്ങിയാൽ പെട്ടു

Photo: PTI
Photo: PTI

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രവേശനത്തിനായി പ്രത്യേക ക്യുആർ കോഡ് ടിക്കറ്റ് ജീനി ആപ്പിൽ മത്സരദിവസം രാവിലെ എട്ടു മണി മുതൽ ലഭ്യമാകും.

സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് ഈ കോഡ് സ്‌കാൻ ചെയ്തായിരിക്കും അകത്തേക്ക് പ്രവേശിക്കാനാവുക. പ്രിന്റ് ചെയ്ത ടിക്കറ്റുകളുമായി വരുന്നവർക്കും സമാനമായ പരിശോധനയുണ്ടാകും. അവരുടെ ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ടിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

ഒരു തവണ ക്യുആർ കോഡ് സ്‌കാൻ ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് ഓട്ടോമാറ്റിക് ആയി അപ്രത്യക്ഷമാകും. അതിനാൽ സ്റ്റേഡിയത്തിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നീട് ഒരു കാരണവശാലും വീണ്ടും അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: QR code available on Ticket Genie app from 8 AM on match day for online bookers., Mandatory QR code scanning at outer and inner gates for all spectators., Once scanned, the QR code deactivates automatically; reentry is strictly prohibited after exiting.