വിൻഡീസിനെതിരേ ഇന്ത്യയ്ക്ക് ഫീൽഡിങ്, ആഖ്വിബ് നബിക്ക് അരങ്ങേറ്റം

ഗുവാഹാട്ടി: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഫീൽഡിങ്. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസർ ആഖ്വിബ് നബി അരങ്ങേറ്റം കുറിക്കും. തിരുവനന്തപുരത്ത് ആദ്യമത്സരത്തിൽ ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഈ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാകും.
തിരുവനന്തപുരം ഗ്രീൻഫീൽഡിനെ റൺമൈതാനമാക്കിയാണ് വിരാട് കോലിയും ക്യാപ്റ്റൻ ഗില്ലും ചേർന്ന് ഇന്ത്യയെ അനായാസജയത്തിലേക്കു നയിച്ചത്. ഇരുവരും സെഞ്ചുറി നേടുകയും ചെയ്തു. കോലി ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരവുമായി. ബാറ്റിങ്നിരയുടെ കരുത്താണ് ഇന്ത്യക്ക് പ്രതീക്ഷനൽകുന്ന ഘടകം. ഋതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ എന്നിവരും ബാറ്റർമാരായി ടീമിലുണ്ട്.
രവീന്ദ്ര ജഡേജ, നമൻധീർ എന്നിവരാണ് ഓൾറൗണ്ടർമാരായി ടീമിലുള്ളത്. പേസർമാരായി പ്രസിദ്ധ് കൃഷ്ണയും ഗുർനൂർ ബ്രാറും ടീമിലുണ്ട്. നിധീഷ്‌കുമാർ റെഡ്ഡിക്ക് പകരം ആഖ്വിബ് നബി കളിക്കും. ആഖ്വിബിന്റെ ഏകദിന അരങ്ങേറ്റം കൂടിയാണിത്. ആദ്യകളിയിൽ താരമായ കുൽദീപ് യാദവും ടീമിലുണ്ട്.
Content Highlights: India vs West Indies, 2nd ODI