ശ്രീലങ്ക ഇലവൻ മികച്ച നിലയിൽ; ആദ്യദിനം എട്ടുവിക്കറ്റ്‌നഷ്ടത്തിൽ 363 റൺസ്

കൊളംബോ: ഇന്ത്യക്കെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ ആദ്യദിനം ശ്രീലങ്ക ഇലവൻ മികച്ച നിലയിൽ. ആദ്യദിനം കളിയവസാനിക്കുമ്പോൾ എട്ടുവിക്കറ്റ്‌നഷ്ടത്തിൽ 363 റൺസെന്ന നിലയിലാണ് ലങ്ക. നിഷാൻ മധുഷ്‌ക, രവിന്ദു രസന്ത, സോണൽ ദിനുഷ എന്നിവരുടെ അർധസെഞ്ചുറികളാണ് ലങ്ക ഇലവനെ മികച്ച നിലയിലെത്തിച്ചത്.
ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണിങ് വിക്കറ്റിൽ 110 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം നിഷാൻ മധുഷ്‌ക അബദ്ധത്തിൽ റൺഔട്ടാകുകയായിരുന്നു. 65 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം 66 റൺസുമായി മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് മധുഷ്‌ക ഔട്ടായത്. മാനവ് സുതറിന്റെ പന്ത് മധുഷ്‌ക കവറിലേക്ക് അടിച്ചു. അവിടെ ഫീൽഡ് ചെയ്യുകയായിരുന്ന യശസ്വി ജയ്‌സ്വാൾ പന്ത് നേരെ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് എറിഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന ലങ്കൻ ബാറ്റർ രവിന്ദു രസന്ത ഓടാൻ തുടങ്ങിയിരുന്നില്ല. എന്നാൽ മധുഷ്‌ക മറുവശത്ത് നിന്ന് ഓടി നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലെത്തിയിരുന്നു. ഇതോടെ മാനവ് വേഗം പന്ത് കെഎൽ രാഹുലിന് എറിഞ്ഞുകൊടുത്തു. രാഹുൽ മധുഷ്‌കയുടെ സ്റ്റമ്പ് ഇളക്കുകയും ചെയ്തു.
രവിന്ദുവും മൂന്നാമനായിറങ്ങിയ പസിന്ദുവും ചേർന്നാണ് പിന്നീട് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. പസിന്ദു സൂര്യഭണ്ഡാര(35), രവിന്ദു(71), പവൻ രത്‌നായകെ(39), സോണൽ ദിനുഷ(52) എന്നിവരാണ് പിന്നീട് ലങ്കയ്ക്ക് കരുത്തായത്. രമേഷ് മെൻഡിസ് 32 റൺസെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുഥർ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.ചെറിയ പരിക്കുള്ളതിനാൽ ശുഭ്മാൻ ഗിൽ സന്നാഹ മത്സരത്തിൽ കളിക്കുന്നില്ല. പകരം കെഎൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
Content Highlights: Nishan Madushka dismissed for 66 runs after a 110-run opening stand., KL Rahul leads the Indian team in place of Shubman Gill., Sri Lanka reaches 138/1 at the lunch break., Yashasvi Jaiswal's fielding brilliance led to the crucial run-out.