രണ്ടുവർഷത്തിനുശേഷം ഇന്ത്യക്ക് ടോസ് ഭാഗ്യം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബൗളിങ് തിരഞ്ഞെടുത്തു

വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. രണ്ടുവര്‍ഷത്തിനു ശേഷമാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ടോസ് നേടിയതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ചിത്രം ബിസിസിഐ പങ്കുവെച്ചു. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. നിലവില്‍ ഓരോ ജയവുമായി ഇരുടീമും ഒപ്പത്തിനൊപ്പമാണ്.
വാഷിങ്ടണ്‍ സുന്ദറിന് പകരം തിലക് വര്‍മയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. പരിക്കേറ്റ നാന്ദ്ര ബര്‍ഗറും ഡോണി ഡി സോര്‍സിയും കളിക്കില്ല. പകരം റിയാന്‍ റിക്കില്‍ട്ടണും ഒട്ട്‌നി ബാര്‍ട്ട്മാനും തിരിച്ചെത്തി.
തുടര്‍ച്ചയായ 20 മത്സരങ്ങള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ ഇന്ത്യയെ ടോസ് ഭാഗ്യം കനിയുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ടോസ് നഷ്ടപ്പട്ടതിനുശേഷം ഇന്ത്യക്ക് ഇതുവരെ ഏകദിനത്തില്‍ ടോസ് ലഭിച്ചിരുന്നില്ല.
Content Highlights: India vs. South Africa: Decisive Third ODI Toss & Team News in Visakhapatnam