പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഫീൽഡിങ്, വൈഭവും അഭിഷേകും ടീമിൽ

ദോഹ: ഏഷ്യകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിൽ ഇന്ത്യ-പാക് പോരാട്ടം. പാക് എ ടീമിനെതിരേ ഇന്ത്യ എ ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ പാക് എ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല.
നേപ്പാളിനെതിരേ വൻജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ അയൽപ്പോരിന് ഇറങ്ങുന്നത്. 306 റൺസിനായിരുന്നു ജയം. 332 റൺസടിച്ച ഇന്ത്യ നേപ്പാളിനെ 26 റൺസിന് പുറത്താക്കി. ശക്തമായ നിരയെയാണ് ഇന്ത്യ ടൂർണമെന്റിൽ ഇറക്കുന്നത്. തിലക് വർമ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, കുമാർ കുശാഗ്ര, ആയുഷ് ബദോനി എന്നിവരാണ് ബാറ്റിങ് കരുത്ത്. നേപ്പാളിനെതിരേ തിലകും കുശാഗ്രയും സെഞ്ചുറി നേടിയിരുന്നു. ബൗളിങ്ങിൽ നേപ്പാളിനെതിരേ അഞ്ച് വിക്കറ്റെടുത്ത പ്രിൻസ് യാദവും നാല് വിക്കറ്റെടുത്ത ഹർഷിത് റാണയുമാണ് ശ്രദ്ധാകേന്ദ്രം. .
പാകിസ്താൻ ആദ്യകളിയിൽ യു.എ.ഇ.യെ തോൽപിച്ചിരുന്നു. ക്യാപ്റ്റൻ അബ്ദുൾ സമദ്, ഹസൻ നവാസ്, ഷമ്യാൽ ഹസൻ, ഫർഹാൻ യൂസഫ് എന്നിവരാണ് ബാറ്റിങ് കരുത്ത്. സയിദ് മസൂദ്, സുഫിയാൻ മോക്വീം, അക്വിബ് ജാവേദ് എന്നിവർ ബൗളിങ് പ്രതീക്ഷകളാണ്.
ഇന്ത്യ എ : വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ആയുഷ് ബദോനി, തിലക് വർമ്മ, കുമാർ കുശാഗ്ര, റിങ്കു സിംഗ്, സൂര്യാൻഷ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷിത് റാണ, പ്രിൻസ് യാദവ്
Content Highlights: India and Pakistan match Asia Cup Rising Star Tournament