ടോസ് നേടിയ ഇന്ത്യക്ക് ബൗളിങ്; ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശി

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. രണ്ടാം ട്വന്റി 20യിലെ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ഇഷാൻ കിഷൻ പരിക്കുമൂലം പിൻമാറിയിനാൽ വൈഭവ് സൂര്യവംശി മൂന്നാം ട്വന്റി 20യിലുമുണ്ടാകും.
ആദ്യ രണ്ട് ട്വന്റി 20യും വിജയിച്ച ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനുള്ള അവസരമാണിത്. അതേസമയം പരമ്പരയിലേക്ക് തിരിച്ചുവരാനാകും ന്യൂസീലൻഡിന്റെ ശ്രമം.
Content Highlights: India won the toss and chose to bowl first in the 3rd T20I against New Zealand., Vaibhav Suryavanshi continues to play in place of the injured Ishan Kishan., India has the opportunity to win the series having secured victories in the first two T20Is.