ഇന്ത്യയ്ക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു, വൈഭവ് മൂന്നാമനായി ഇറങ്ങും

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുത്തു. വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ, വൈഭവായിരിക്കില്ല സഞ്ജു സാംസണിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ആദ്യ ടിട്വന്റിയിൽ വിജയകരമായിരുന്ന സഞ്ജു-അഭിഷേക് ശർമ ജോഡിതന്നെയാവും ഓപ്പണിങ്. വൈഭവ് മൂന്നാമനായാണ് ഇറങ്ങുക. വൈഭവ് വന്നതോടെ മായങ്ക് യാദവ് ഇലവനിൽ നിന്ന് പുറത്തായി.
ആദ്യ ടിട്വന്റിയിൽ ഇന്ത്യ നാലു വിക്കറ്റിനാണ് ജയിച്ചത്. അന്ന് 67 റൺസെടുത്ത സഞ്ജുവായിരുന്നു ടോപ് സ്കോറർ. അഭിഷേക് 29 റൺസെടുത്തു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 99 റൺസാണ് സംഭാവന ചെയ്തത്. 15 പന്തിൽ നിന്ന് 42 റൺസെടുത്ത് വാലറ്റത്ത് വെടിക്കെട്ട് തീർത്ത നമൻ ധീറും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ടീം: ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്
ന്യൂസീലൻഡ്: ഫിൻ അലൻ, ടീം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബീവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ
Content Highlights: India won the toss and elected to field first against New Zealand., Captain Shreyas Iyer leads the team in the second T20 match., Youngster Vaibhav Suryavanshi makes it to the playing XI, batting at number 3., Sanju Samson and Abhishek Sharma to open the innings.