‘ഇതാര് സ്‌പൈഡർമാനോ’; വേലി ചാടിക്കടന്ന് ആരാധകന്റെ അവിശ്വസനീയ ക്യാച്ച് | VIDEO

ലാഹോർ: ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാർ മാത്രമല്ല കാണികളും ചിലപ്പോൾ താരങ്ങളാകാറുണ്ട്. ഗാലറിയിലെ ആരാധകരുടെ ചില പ്രവൃത്തികൾ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ കളിക്കിടെ കാണികളിലൊരാളെടുത്ത ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
പാകിസ്താനിലെ ടേപ്‌ബോൾ ചാമ്പ്യൻഷിപ്പിലാണ് സംഭവം. ബാറ്റർക്കുനേരെ ബൗളർ ഒരു ഫുൾടോസ് ബോൾ എറിയുന്നതാണ് വീഡിയോയിൽ. ബാറ്ററാകട്ടെ പന്തിനെ വന്നതിലും വേഗത്തിൽ അതിർത്തികടത്തി. ഫീൽഡർമാർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ ഗാലറിയിൽ അതായിരുന്നില്ല സ്ഥിതി.
Never seen a catch as good as this, genuinely. The awareness to first judge the ball, then protect yourself & then land in a way where the ball doesn’t pop out. Unreal.
VC @tapeballchamp @aliktareen pic.twitter.com/X6GOSLXX4I— Rehan Ulhaq (@Rehan_ulhaq) March 4, 2026
പന്ത് വരുന്നതും നോക്കി ഒരു ആരാധകൻ ഓടിയടുക്കുന്നുണ്ടായിരുന്നു. ക്യാച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. ഓടിയെത്തിയതിന് പിന്നാലെ ആ ആരാധകൻ തകർപ്പൻ ക്യാച്ചെടുക്കുന്നതാണ് പിന്നീട് കാണുന്നത്. പന്ത് കൈപ്പിടിയിലാക്കിയതിന് പിന്നാലെ അയാൾ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടുകുതിക്കുന്നതും വീഡിയോയിൽ കാണാം. മുന്നിലുള്ള വേലിക്കുള്ളിലൂടെ ചാടി മറിഞ്ഞാണ് യുവാവ് ക്യാച്ച് പൂർത്തിയാക്കിയത്.
ഇത് വിശ്വസിക്കാനാകുമോ എന്നും സ്‌പൈഡർമാനെന്നും കമന്റേറ്റർമാർ ഉറക്കെ പറഞ്ഞു. ഇങ്ങനെയൊരു ക്യാച്ച് ഇതുവരെ കണ്ടിട്ടില്ലെന്നാണ് പലരും കുറിച്ചത്. സാമൂഹികമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ക്യാച്ചിന് പിന്നാലെ യുവാവിന് സമ്മാനവും കിട്ടി. ഫാൻ ക്യാച്ച് ഓഫ് ദ മാച്ച് അവാർഡും 20,000 പാകിസ്താനി രൂപയുമാണ് ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ വൻ വൈറലാണ്.
Content Highlights: A fan takes a spectacular, acrobatic catch during a tape-ball championship in Pakistan., Commentators dubbed the fan 'Spiderman' for his incredible effort over a fence., The fan was awarded 'Fan Catch of the Match' and a cash prize of 20,000 Pakistani Rupees., The video of the catch has become a viral sensation on social media.