പകരം വീട്ടി ഇംഗ്ലണ്ട്; രണ്ടാം മത്സരത്തില്‍ ജയിച്ചത് രണ്ട് റണ്ണിന്‌

Photo Credit: Getty Images
Photo Credit: Getty Images

ഡര്‍ബന്‍: ആദ്യ മത്സരം കൈവിട്ടതിന് പകരംവീട്ടി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്  രണ്ട് റണ്‍സ് ജയം. ഇതോടെ മൂന്ന്  പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി. സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴിന് 204; ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴിന് 202.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ജേസണ്‍ റോയ് (29 പന്തില്‍ 40), ബെന്‍ സ്റ്റോക്‌സ് (30 പന്തില്‍ 47*), ജോണി ബെയര്‍സ്‌റ്റോ (17 പന്തില്‍ 35), മോയീന്‍ അലി (11 പന്തില്‍ 39) എന്നിവര്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങില്‍ ക്വിന്റണ്‍ ഡി കോക്ക് (22 പന്തില്‍ 65), റാസി വാന്‍ഡര്‍ ഡുസ്സന്‍ (26 പന്തില്‍ 43) എന്നിവര്‍ പൊരുതിയെങ്കിലും ജയത്തിലേക്കെത്തനായില്ല. ആദ്യ മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

Content Highlights: England beat South Africa by two runs

Content Highlights: