'നമ്മള്‍ വിട്ടുകൊടുക്കില്ല'; കൊറോണയ്ക്കെതിരേ പാട്ടിലൂടെ പോരാട്ടവുമായി ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ. Photo: AFP
ഡ്വെയ്ന്‍ ബ്രാവോ. Photo: AFP

സെന്റ് ലൂസിയ:  കൊറോണയ്ക്കെതിരേ പാട്ടിലൂടെ പോരാട്ടവുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ. കൊവിഡ്-19നെക്കുറിച്ച് പാട്ടൊരുക്കിയാണ് മികച്ച ഗായകന്‍ കൂടിയായ ബ്രാവോയുടെ പോരാട്ടം. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ബ്രാവോ ഈ പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ചു.

ഈ മഹാമാരിക്കു മുന്നില്‍ നമ്മള്‍ കീഴടങ്ങില്ലെന്നും ഈ പ്രതിസന്ധിയില്‍ ഒരു പോസിറ്റീവ് സംഗീതം ആസ്വദിക്കാമെന്നുമുള്ള കുറിപ്പോടു കൂടിയാണ് ബ്രാവോ ഈ പാട്ട് പങ്കുവെച്ചത്. #StayHomeStaySafe എന്ന ഹാഷ്ടാഗും ഈ കുറിപ്പിനൊപ്പമുണ്ടായിരുന്നു. 'നമ്മള്‍ വിട്ടുകൊടുക്കില്ല' എന്നാണ് പാട്ടിന്റെ പേര്.

കൊവിഡ്-19 ബാധിച്ച് 28,000ത്തിലേറെ പേരാണ് ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ആറു ലക്ഷത്തിലധികം ആളുകളെ രോഗം ബാധിച്ചു.

On this Outbreak due to Pandemic, My Heartful Prayers to all of you out there! Lets fight together A Positive Song during this Outbreak! #WeNotGivingUp - https://youtu.be/ASaCNP3ukoo #StayHomeStaySafe @jojo_branding great job as always in writing ✍️ this song @dllpro1 @wmglabrecords @selectahkern @dexterrthomas

A post shared by Dwayne Bravo Aka Mr. Champion (@djbravo47) on

content highlights: Dwayne bravo urges people to fight against Coronavirus

Content Highlights: