ടീം സെലക്ഷന്‍ എനിക്ക് മനസിലാകുന്നില്ല.... ആഞ്ഞടിച്ച് കപില്‍ ദേവ്

Photo Credit: Getty Images
Photo Credit: Getty Images

വെല്ലിങ്ടണ്‍ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ച് മുന്‍നായകന്‍ കപില്‍ ദേവ്.
ഓരോ കളിയിലും പുതിയ ഇലവനെയിറക്കുന്നതാണ് കപിലിനെ ചൊടിപ്പിച്ചത്.

'നമ്മള്‍ എന്തിനാണ് ടീമില്‍ നിരന്തരം മാറ്റം വരുത്തുന്നതെന്ന് മനസ്സിലായിട്ടില്ല. ടീമില്‍ ആരും തന്നെ സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍ അവരുടെ പ്രകടനത്തെയും അത് ബാധിക്കും. ഒരു ടീമിനെ നിര്‍മിക്കുമ്പോള്‍, താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനാവണം. ഒരുപാട് മാറ്റങ്ങള്‍ വരുത്തുമ്പോള്‍, അത് യാതൊരു ഫലവും നല്‍കുന്നില്ല.

ഓരോ ഫോര്‍മാറ്റിനും ഓരോ താരങ്ങള്‍ എന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. സമീപകാലത്ത് ലോകേഷ് രാഹുല്‍ മികച്ച ഫോമിലാണ്. എന്നാല്‍, അദ്ദേഹം ടീമിന് പുറത്താണ്. ഒരു താരം മികച്ച ഫോമിലാണെങ്കില്‍ അദ്ദേഹത്തിന് അവസരം നല്‍കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. '- കപില്‍ ദേവ് പറഞ്ഞു.

Content Highlights: Do not understand selection - Kapil Dev questions India

Content Highlights: