അവിശ്വസനീയ ബാറ്റിങ്, സമ്മതിച്ചിരിക്കുന്നു, ഒടുവിൽ കൈ കൊടുത്ത് പ്രശംസ; തുറന്നുപറഞ്ഞ് സ്റ്റോക്സ്

മാഞ്ചെസ്റ്റർ: മൈതാനത്ത് നാടകീയസംഭവങ്ങൾ അരങ്ങേറിയെങ്കിലും ഇന്ത്യൻ താരങ്ങളുടെ ചെറുത്തുനിൽപ്പിനെ പ്രശംസിച്ച് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും കൂട്ടുകെട്ട് നിർണായകമായിരുന്നുവെന്നും അവർ അവിശ്വസനീയമാംവിധം ബാറ്റേന്തിയെന്നും സ്റ്റോക്സ് പറഞ്ഞു. അതേസമയം മത്സരശേഷമുള്ള വിവിധ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെന്‍ സ്റ്റോക്‌സ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാതെ പോകുന്നതും അവസാനം കൈ കൊടുക്കുന്നതും കാണാം.
ഞങ്ങൾ കളിയിൽ നേരിയ മുൻതൂക്കം നേടിയ ആ സമയത്ത് ഇന്ത്യയുടെ ആ കൂട്ടുകെട്ട് വളരെ നിർണായകമായിരുന്നു. സമ്മതിച്ചേ മതിയാവൂ. അവർ അവിശ്വസനീയമാംവിധം കളിച്ചു. ടീമിനെ ഒരു പ്രതിസന്ധിഘട്ടത്തിൽ നിന്ന് കരകയറ്റിയ ശേഷം, 80-ലോ 90-ലോ പുറത്താകാതെ മടങ്ങുന്നതിനേക്കാൾ വലിയ സംതൃപ്തിയൊന്നും, നൂറു റൺസ് നേടി പുറത്താകാതെ മടങ്ങുന്നതിലൂടെ ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ നേടിയ ആ പത്തോ അതിലധികമോ റൺസുകൾ, ടീമിനെ വിഷമകരമായ ഒരു സാഹചര്യത്തിൽ നിന്ന് കരകയറ്റുകയും ഒരു പരമ്പര തോൽവിയിൽ നിന്ന് ഏതാണ്ട് രക്ഷിക്കുകയും ചെയ്തു എന്ന വസ്തുതയെ മാറ്റാൻ പോകുന്നില്ല. - സ്റ്റോക്സ് പറഞ്ഞു .
കളി ജയിക്കാൻ അവസരമുണ്ടെന്ന് തോന്നുന്നതുവരെ പ്രധാന ബൗളർമാരെ ഉപയോഗിച്ച് ഞങ്ങൾ കഴിയുന്നത്രയും മത്സരം മുന്നോട്ട് കൊണ്ടുപോയി. എന്നാൽ സമനില അനിവാര്യമാണെന്ന ഘട്ടത്തിലെത്തിയപ്പോൾ ജോലിഭാരം കണക്കിലെടുത്ത് പ്രധാന ബൗളർമാരെ വെച്ച് ഒരു റിസ്കിന് തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് അവസാന 15 ഓവറോ അവസാന മണിക്കൂറോ ആയപ്പോൾ തന്നെ കളി കൈകൊടുത്ത് അവസാനിപ്പിക്കാനൊരുങ്ങിയത്. - സ്റ്റോക്സ് കൂട്ടിച്ചേർത്തു.
Scored a hundred, saved the Test, farmed ♾ aura! 💁♂#RavindraJadeja didn't hesitate, till the end 👀#ENGvIND 👉 5th TEST | Starts THU, 31st July, 2:30 PM | Streaming on JioHotstar! pic.twitter.com/cc3INlS07P
— Star Sports (@StarSportsIndia) July 27, 2025