ഓസീസ് ടീമിന് ധോനിയെപ്പോലെ ഒരു ഫിനിഷറെ വേണം; ആഗ്രഹം തുറന്നുപറഞ്ഞ് ലാംഗര്‍

മെല്‍ബണ്‍: എം.എസ് ധോനിയെ പോലൊരു ഫിനിഷര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് താനും തന്റെ ടീമുമെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍.
ധോനിയെ പോലെയോ മുന്‍ താരം മൈക്കല്‍ ബെവനെ പോലെയോ മികവുള്ള ഒരു താരത്തെയാണ് ഓസീസ് ടീമിന് ഇപ്പോള്‍ ആവശ്യമെന്നും ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ലാംഗര്‍ വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ഓസീസ് ടീമിന് ഈ റോളില്‍ മൈക്കല്‍ ബെവനും മൈക്ക് ഹസിയും ഉണ്ടായിരുന്നു. അവരായിരുന്നു ടീമില്‍ അക്കാര്യത്തിലെ മാസ്‌റ്റേഴ്‌സ്. എന്നാല്‍ ഫിനിഷ് റോളിലെ യഥാര്‍ഥ താരം ധോനിയാണ്. ഇംഗ്ലണ്ടിന് ആ റോളില്‍ ജോസ് ബട്ട്‌ലറുണ്ട്. ഇത്തരത്തില്‍ ഒരു താരത്തെയാണ് ഇപ്പോള്‍ ഓസീസ് ടീമിന് ആവശ്യമെന്നും ലാംഗര്‍ പറഞ്ഞു.
ഈയിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ 3-0ന് തോറ്റിരുന്നു. ഇതിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ ഓസീസിനായി ആറാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയത് മിച്ചല്‍ മാര്‍ഷായിരുന്നു. 32, 36 എന്നിങ്ങനെയായിരുന്നു മാര്‍ഷിന്റെ സ്‌കോറുകള്‍.
Content Highlights: Australia Dhoni Type of Finisher Justin Langer
Content Highlights: