ഐ.പി.എല്ലിന് ശേഷം അശ്വിന്‍ കൗണ്ടി കളിക്കും

Photo Credit: Getty Images
Photo Credit: Getty Images

ചെന്നൈ: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് ശേഷം യോര്‍ക്ക്‌ഷെയറിന് വേണ്ടിയാവും അശ്വിന്‍ കൗണ്ടി കളിക്കുക. അവര്‍ക്കായി ചുരുങ്ങിയത് എട്ട് മത്സരത്തിലെങ്കിലും ഇന്ത്യന്‍ താരം പന്തെറിയും. മൂന്നാം തവണയാണ്  33-കാരന്‍ കൗണ്ടി കളിക്കുന്നത്.

നേരത്തെ വോര്‍സെസ്റ്റര്‍ഷെയര്‍, നോട്ടിങാംഷെയര്‍ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റള്‍സിന്റെ താരമാണ് അശ്വിന്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ചേതേശ്വര്‍ പുജാര എന്നിവരും മുമ്പ് യോര്‍ക്ക്‌ഷെയറിനായി കളിച്ചിട്ടുണ്ട്.

Content Highlights: Ashwin to Play for Yorkshire in 2020 County Season

Content Highlights: