143 പന്തിൽ 173 റൺസ് അടിച്ച് ആര്യവീർ സെവാഗ്; എന്നിട്ടും ടീം തോറ്റു!

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
Photo: x.com/vijaylokapally
Photo: x.com/vijaylokapally

വിശാഖപട്ടണം: ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ചുറി പ്രകടനവുമായി വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ്. വിനു മങ്കാദ് ട്രോഫിയിൽ 143 പന്തിൽ നിന്ന് 173 റൺസാണ് ആര്യവീർ അടിച്ചെടുത്തത്. എട്ട് സിക്‌സുകളുടേയും 19 ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു ഇന്നിങ്‌സ്. എന്നാൽ മത്സരത്തിൽ ഡൽഹി ചണ്ഡീഗഡിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.

ആര്യവീറിനൊഴികെ മറ്റാർക്കും മികച്ച സ്‌കോറുകൾ കണ്ടെത്താൻ കഴിയാതിരുന്നതോടെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് നേടാനേ ഡൽഹിക്ക് കഴിഞ്ഞുള്ളു. ഓപ്പണറായി ഇറങ്ങി 46-ാം ഓവർ വരെ ആര്യവീർ ബാറ്റ് ചെയ്തു.

ആര്യവീറിന് പുറമെ 47 റൺസ് നേടിയ അർനവ് ബുഗ്ഗ മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങിയത്. ചണ്ഡീഗഡിനായി രൂപേഷ് യാദവ് സെഞ്ചുറിയും മീറ്റ് ദഹിയ അർധ സെഞ്ചുറിയും നേടി. 125 പന്തിൽ നിന്ന് 167 റൺസാണ് രൂപേഷ് അടിച്ചെടുത്തത്. 63 റൺസായിരുന്നു മീറ്റ് ദഹിയയുടെ സംഭാവന.

ഗ്രൂപ്പ് ഇയിൽ അവസാന സ്ഥാനത്താണ് ഡൽഹി. നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഡൽഹി വിജയിച്ചത്.

Content Highlights: Aryavir Sehwag scored 173 runs from 143 balls in the Vinoo Mankad Trophy., His innings included 19 fours and 8 sixes., Despite his brilliant knock, Delhi lost the match to Chandigarh by 5 wickets., Rupesh Yadav scored 167 runs for Chandigarh to lead them to victory.