ലങ്കയിൽ യുവ ഇന്ത്യയുടെ പടയോട്ടം; ത്രിരാഷ്ട്ര പരമ്പരയ്ക്ക് തുടക്കം, വൈഭവ് ടീമിൽ, തിലകിന് പരീക്ഷണം

#സ്പോർട്സ് ഡെസ്ക്ക്
തിലക് വർമ, വൈഭവ് സൂര്യവംശി | ഫോട്ടോ - പി.ടി.ഐ., എ.എഫ്.പി.
തിലക് വർമ, വൈഭവ് സൂര്യവംശി | ഫോട്ടോ - പി.ടി.ഐ., എ.എഫ്.പി.

ധാംബുള്ള (ശ്രീലങ്ക): ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്താൻ എ ടീമുകൾ തമ്മിലുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ബാറ്റിങ് തിരഞ്ഞെടുത്തു. തിലക് വർമ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാൻ സിങ്, പ്രിയാംശ് ആര്യ, ആയുഷ് ബദോനി, അനുകുൽ റോയ്, അർഷദ് ഖാൻ ഉൾപ്പെടെ ഐ.പി.എലിലെ മിന്നും താരങ്ങളുണ്ട്.

വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ പ്രഭ്‌സിമ്രാൻ സിങ്ങും വൈഭവും ആണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. 12 പന്തിൽ 14 റൺസ് നേടിയ വൈഭവ്, ശ്രീലങ്കൻ ബൗളർ മുഹമ്മദ് ഷിറാസിന്റെ പന്തിൽ ക്യാച്ചായി പുറത്തായി. പിന്നാലെ പ്രിയാംശ് ആര്യയും പുറത്തായി. പ്രഭ്‌സിമ്രാനൊപ്പം ഋതുരാജ് ഗെയ്ക്വാദാണ് ക്രീസിൽ. സഹൻ അരച്ചിഗെ ആണ് ശ്രീലങ്കയെ നയിക്കുന്നത്.

ഐ.പി.എലിലെ മിന്നും താരങ്ങളുടെ ദീർഘ ഫോർമാറ്റിലെ പ്രകടനം വിലയിരുത്തുകകൂടി ഈ ത്രിരാഷ്ട്ര പരമ്പരകൊണ്ട് സാധ്യമാകും. ഭാവിയിൽ തിലക് വർമയെ ഇന്ത്യൻ ക്യാപ്റ്റൻസിയിലേക്ക് കൊണ്ടുവരാനാകുമോ എന്നതിന്റെ പരീക്ഷണാർഥത്തിലാണ് അദ്ദേഹത്തെ ക്യാപ്റ്റനായി നിയോഗിച്ചത്. ഐ.പി.എലിൽ കഴിഞ്ഞ സീസണിൽ വേണ്ടത്ര പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത ഋതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റൻ.

Content Highlights: India A faces Sri Lanka A and Afghanistan A in a 2026 tri-series in Dambulla., Tilak Varma leads the Indian squad with Ruturaj Gaikwad as vice-captain., The series serves as a testing ground for future Indian leadership candidates., Young IPL talents like Vaibhav Suryavanshi and Prabhsimran Singh are under observation.