'വെള്ളക്കുപ്പിയും ചുമന്ന് സിറാജ് എങ്ങനെയാണ് ടെസ്റ്റിന് തയ്യാറാകുക?'- ഇന്ത്യൻ ടീമിനെതിരെ ആകാശ് ചോപ്ര

മുംബൈ: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയുടെ ദയനീയ പരാജയത്തിന് പിന്നാലെ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മുഹമ്മദ് സിറാജ് ടീമിനൊപ്പമുണ്ടായിട്ടും അദ്ദേഹത്തിന് കളിക്കാൻ അവസരം നൽകാത്തതിനെ ആകാശ് ചോപ്ര ചോദ്യം ചെയ്തു. ബെഞ്ചിലിരുത്തുന്നതിന് പകരം സിറാജിനെ ടെസ്റ്റ് ടീമിനൊപ്പം വിട്ടയക്കാത്തത് എന്താണെന്നും ആകാശ് ചോപ്ര ചോദിക്കുന്നു.
'നിങ്ങൾ മുഹമ്മദ് സിറാജിനെ കളിപ്പിച്ചില്ല. എന്താണ് അദ്ദേഹത്തിന്റെ പ്രശ്നം എന്ന് എനിക്കറിയണം. ഇന്ത്യൻ ടീമിലെ ആരെങ്കിലും അതിന് ഉത്തരം നൽകണം. അത് കോച്ചായാലും ക്യാപ്റ്റനായാലും കുഴപ്പമില്ല. ക്യാപ്റ്റൻ മാറിയിട്ടും ഇപ്പോഴും സിറാജ് പുറത്തിരിക്കുകയാണ്. അൻഷുൽ കാംബോജിനെ വരെ ടെസ്റ്റിന് തയ്യാറാകാൻ പറഞ്ഞയച്ചു. എന്നിട്ടും സിറാജിനെ മാത്രം ഇവിടെ പിടിച്ചുനിർത്തുകയാണ്.'-ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.
'വെള്ളക്കുപ്പിയും ചുമന്ന് ഒരാൾ എങ്ങനെയാണ് ടെസ്റ്റ് മത്സരത്തിന് തയ്യാറാകുക ? എനിക്ക് അത് മനസിലാകുന്നില്ല. കഴിഞ്ഞ 35 മാസത്തിനിടെ 10 മത്സരങ്ങളിൽ മാത്രമാണ് നിങ്ങൾ അദ്ദേഹത്തെ കളിപ്പിച്ചത്. 24 മാസത്തിനിടെ ഏഴ് മത്സരങ്ങളിലും. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് മത്സരങ്ങളിൽ മാത്രവും. എത് എങ്ങനെ ശ
Content Highlights: Aakash Chopra questions why Mohammed Siraj is kept on the bench instead of playing or joining the Test squad., Chopra highlights Siraj's low match count over recent months., Sunil Gavaskar advises focusing on current series rather than planning too far ahead for the 2027 ODI World Cup.