ധനുക്കൂറുകാർ ഇന്ന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? സമ്പൂർണ്ണ ദിവസഫലം അറിയാം

മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ബാധ്യതകളും ഉത്തരവാദിത്തവും നിങ്ങളെ സമ്മർദ്ദത്തിലാഴ്ത്തും. പ്രിയപ്പെട്ടവരോട് നിങ്ങൾ അകൽച്ച കാണിച്ചേക്കാം. അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ളഉപദേശത്തിനായി ഇന്ന് അധ്യാപകരെ സമീപിക്കും. അധ്യാപകർക്ക് അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. സുരക്ഷയ്ക്കായിപണം മാറ്റിവെക്കുന്നത് ഉചിതമാണ് . അല്ലെങ്കിൽ എല്ലാം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. കുട്ടികൾ ഇന്ന് ചില ഉപദേശങ്ങളും പ്രോത്സാഹനങ്ങളും തേടുന്നുണ്ടാകാം.ജീവിതത്തോട് ക്രിയാത്മക സമീപനം സ്വീകരിക്കാൻ അവരെ പഠിപ്പിക്കേണ്ടതുണ്ട്. മെഡിക്കൽ പ്രൊഫഷണലുകളുടെ ജോലി സുഗമമായി മുന്നേറും. പതിവു തടസ്സങ്ങൾ ഇന്നുണ്ടാകില്ല. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. കഠിന പ്രയ്നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും. സാഹിത്യം,സംഗീതം,ചിത്രരചന എന്നീ രംഗത്തുപ്രവർത്തിക്കുന്നവർ തങ്ങളുടെ സൃഷ്ടികളുടെ പേരിൽ ആദരം പിടിച്ചുപറ്റും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
നിങ്ങളുടെ ഇഷ്ടം ഇന്ന് പ്രിയപ്പെട്ടവളേയോ പ്രിയപ്പെട്ടവനേയോ അറിയിക്കുക. പ്രതികരണം അനുകൂലമായിരിക്കും. ബിസിനസുകാരും വ്യവസായികളും ഇന്ന് വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും അവർക്ക് അൽപ്പം മാനസിക അസ്വസ്ഥതതോന്നുന്നുണ്ടെങ്കിൽ. പുതിയ വീട്ടിലേയ്ക്ക് താമസം മാറാനുള്ള റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ ആഗ്രഹം സഫലമാകില്ല. വീടുമാറ്റം അനന്തമായി നീളാനുള്ള സാധ്യതയാണ് കാണുന്നത്. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
പ്രശ്ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. അധ്യാപകരുടെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുകയും അവർ നൽകിയിട്ടുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്താൽ വിദ്യാർത്ഥികൾ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും. നിങ്ങളുടെ സാമ്പത്തിക ആശങ്കകൾ അടിസ്ഥാനരഹിതമായിരിക്കാം.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. യാത്രകളിലൂടെ അറിവ് നേടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോൾ ആളുകളെയും സ്ഥലങ്ങളെയും കുറിച്ച്പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. പുറത്തുകൊണ്ടുപോകാമെന്ന വാഗ്ദാനം അപ്രതീക്ഷിത കാരണങ്ങളാൽ പാലിക്കപ്പെടാതെ പോകുകയും അത് കുട്ടികളെ നിരാശരാക്കുകയും ചെയ്യും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. സാങ്കേതിക വിദഗ്ദ്ധർ ഇന്ന് കരിയറിന്റെ ഉന്നതിയിലെത്തും. അവർ സാധ്യതകളുടെ പുതിയ ചക്രവാളങ്ങൾ തേടും. വിദ്യാർത്ഥികൾ ഇന്ന് അവരുടെ അടുത്ത ലെവൽ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
അകന്നു താമസിക്കുന്ന ദമ്പതികൾ അസാധാരണ സാഹചര്യത്താൽ വീണ്ടും ഒന്നിക്കും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. കടലാസുജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ബിസിനസ് കരാറുകൾ ഒപ്പുവയ്ക്കുന്നതിനെ ബാധിക്കും. അതുകൊണ്ട് ജോലികൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
കുടുംബ പ്രശ്നങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. ഒരു നീണ്ട യാത്ര പ്രവചിക്കപ്പെടുന്നു. ഈ യാത്ര നിങ്ങളെ കുടുംബത്തിൽ നിന്ന് കുറച്ച് സമയത്തേക്ക് അകറ്റിക്കളയും. തൊഴിൽരഹിതരുടെ മെല്ലെപ്പോക്കിനെ മാതാപിതാക്കളും കുടുംബാംഗങ്ങളും ശാസിക്കും.. അക്കൗണ്ടന്റുമാർക്ക് പ്രമോഷൻ, ജോലിമാറ്റം എന്നിവ സംബന്ധിച്ച വാർത്തകൾ കേൾക്കാം. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർക്ക് ഇന്ന് അനുകൂലമായ ദിവസം. അവർ വളരെ തിരക്കിലായിരിക്കും. സാമ്പത്തിക സുസ്ഥിരതയ്ക്കായി നിങ്ങൾ പരിശ്രമിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ബിസിനസുകാർക്കും വ്യവസായികൾക്കും ദീർഘകാല സ്വത്ത് നിക്ഷേപം നടത്താൻ ഇന്ന് അവസരം ലഭിച്ചേക്കാം. സാങ്കേതിക വിഷയങ്ങളോ വൈദ്യമോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള ദിനം. പഠനത്തിനായി അവർ സമാധാന അന്തരീക്ഷം തേടും. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കലാകാരന്മാർക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം. അത് ഘട്ടം ഘട്ടമായി പൂർത്തിയാക്കുകയായിരിക്കും ഉചിതം.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
ഒരുമിച്ച് സായാഹ്നം ചെലവഴിക്കുന്നതിനാൽ പ്രണയിതാക്കൾ ഇന്ന് സന്തോഷവാന്മാരും സന്തോഷവതികളുമാകും. വീട്ടിലെ പ്രായമുള്ളവർ അനാവശ്യമായി മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങും. എന്നാൽ അവരോട് നിങ്ങൾ ദേഷ്യപ്പെടരുത്. പകരം ക്ഷമയോടെ പെരുമാറുക. അങ്ങിനെ വന്നാൽ അവർ സാധാരണനിലയിലാകും. തൊഴിൽ രഹിതർ വ്യാപാരത്തിൽ നിക്ഷേപമിറക്കുകയാണെങ്കിൽ വിജയിക്കും. അഭിഭാഷകർക്ക് വിവിധ കേസുകളിൽ അഭിപ്രായം പറയേണ്ടതായി വരികയും തങ്ങൾ ഏറ്റെടുത്തിരിക്കുന്ന കേസുമായി മുന്നോട്ടുപോകേണ്ടിവരികയും ചെയ്യും. മാനഹാനിയ്ക്ക് സാധ്യതയുള്ളതിനാൽ അനാവശ്യ വാഗ്ദാനങ്ങൾ നൽകാതിരിക്കാൻ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ശ്രദ്ധിക്കണം. ഓഹരി വിപണി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്താൻ സാധ്യതയുള്ളതിനാൽ നിക്ഷേപകരും ദല്ലാൾമാരും റിസ്ക്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. മരുന്നിനേക്കാൾ ശുദ്ധവായു പ്രായമായവർക്ക് ഗുണം ചെയ്യും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്ക്കൂളിലും സ്നേഹവും പ്രശംസയും പിടിച്ചുപറ്റും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വിദേശത്ത് പഠിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം.