ഇടറിവീണ തെയ്യക്കാർ, വെയിലും മഴയുമേൽക്കുന്ന ഗുളികൻ, നരസിംഹരൂപൻ; വീണ്ടുമൊരു തെയ്യക്കാലം ഉണരുമ്പോൾ

തുലാപ്പത്തിന് തുടങ്ങി ഇടവപ്പാതിയില്‍ തീരുന്ന തെയ്യക്കാലം വടക്കേ മലബാറിലെ ഭക്തരുടെ മനസിനും ശരീരത്തിനും നല്‍കുന്ന കരുത്ത് അനിര്‍വചനീയമാണ്. കാവിലെ വിളക്ക് സാക്ഷിയാക്കി കൈകൂപ്പി നില്‍ക്കുമ്പോള്‍ വിളിപ്പുറത്തെത്തി അനുഗ്രഹം ചൊരിയുന്ന ദൈവമാണ് അവര്‍ക്കിന്നും തെയ്യങ്ങള്‍. സങ്കടങ്ങളും വേദനകളും സന്തോഷങ്ങളും കണ്‍കണ്ട ദൈവത്തോടവര്‍ പങ്കുവെക്കുന്നു. കണ്ണീര്‍ കഴുകി കറകളഞ്ഞ മനസുമായാണ് ഓരോ കാവുകളില്‍ നിന്നും വിശ്വാസികള്‍ തിരിച്ചുപോകുന്നത്.
കാലം മാറിയിട്ടും കാവുകളില്‍ തെളിയുന്ന വിളക്ക് കൊളുത്തുന്ന വെളിച്ചം വടക്കന്റെ ജീവിതത്തില്‍ മങ്ങലേല്‍ക്കാതെ നിറയുകയാണ്. തെയ്യക്കാവുകളില്‍ എത്തുന്നവരുടെ എണ്ണം ഇന്ന് പതിന്മടങ്ങ് കൂടി. വിദേശത്ത് നിന്നുപോലും തെയ്യം കാണാന്‍ ആളുകള്‍ കൂടുന്നു. കോലത്തിനുളളില്‍ ഒരു മനുഷ്യജീവന്‍ തുടിക്കുന്നുണ്ടെന്നത് മറക്കാനാകാത്ത സത്യമാണ്. കനല്‍ കൂനയ്ക്ക് മുകളിലും പന്തങ്ങള്‍ക്കിടയിലും തെയ്യമായി മാറുന്ന മനുഷ്യന്റെ ജീവിതം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. അനുഭവങ്ങളുടെ പാഠങ്ങള്‍ അവഗിണിച്ചാല്‍ ഫലം ദുരന്തമായിരിക്കും. കൃത്യമായ ആസൂത്രണവും വീഴ്ചയില്ലാത്ത സുരക്ഷയും ഓരോ തെയ്യത്തിന് പിന്നിലും അത്യാവശ്യമാണ്.
Content Highlights: Theyyam season begins in Noth Malabar of Kerala. History, myth and trivia about Theyyam