സമ്പൂർണ്ണ ദിവസഫലം-ചൊവ്വ

പ്രതീകാത്മക ചിത്രം എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) ദമ്പതികൾ അവരുടെ ഭാവിക്കായി ഒരു പദ്ധതിയും തയ്യാറാക്കരുതെന്ന്നിർദ്ദേശിക്കുന്നു. കുറച്ച് ദിവസത്തിനുള്ളിൽ സാഹചര്യങ്ങൾ പൂർണ്ണമായുംമാറിയേക്കാം. അവിവാഹിതരായവർ എതിർലിംഗത്തിലുള്ളവരുമായി ഇടപഴകുമ്പോൾ ജാഗ്രതപാലിക്കാൻ നിർദ്ദേശിക്കുന്നു. അപവാദങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ട്. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. അമ്യൂസ്‌മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. ചെലവുകൾ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. വരുമാനത്തിനനുസൃതമായി തയ്യാറാക്കിയ ബജറ്റിൽ വിട്ടുവീഴ്ച അരുത്.

ഇടവം (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും) ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. മുത്തച്ഛനോടും മുത്തശ്ശിയോടും സംസാരിക്കുമ്പോൾ അവരെ വേദനപ്പിക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മന:പൂർവ്വമല്ലാത്ത വാക്കുകൾ പോലും അവരെ മുറിവേൽപിച്ചേക്കാം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. പുതിയ സംരഭം തുടങ്ങുന്നതിന്റെ ഭാഗമായി വ്യവസായികൾ കരാറുകളിൽ ഒപ്പുവയ്ക്കും. റിയൽ എസ്‌റ്റേറ്റ് ഏജന്റുമാർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കും. ഈ ബന്ധമുപയോഗിച്ച് ഏജന്റുമാർ ഭാവിയിൽ നേട്ടമുണ്ടാക്കിയേക്കാം. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും.

മിഥുനം (മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.

കർക്കടകം (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും) അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ നിങ്ങൾക്ക് ഇന്ന് ജോലി ഓഫർനഷ്‌ടപ്പെടാം. എന്നാൽ പ്രതീക്ഷ നഷ്ടപ്പെടരുത്. മെച്ചപ്പെട്ട ജോലി നിങ്ങളെ കാത്തിരിക്കുന്നു. വിദ്യാർത്ഥികൾ ഇന്ന് അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. എന്താണ് ചെയ്യുന്നതെന്ന് അറിയാതെ പോകുന്നതാണ് വിദ്യാർത്ഥികളുടെ പ്രശ്‌നം. വിവാദങ്ങളിൽ നിന്നും കായികതാരങ്ങൾ വിടുതൽ നേടും. ഗതകാല സ്മരണകളിൽ ജീവിക്കുന്ന കലാകാരന്മാർ പുതിയ ജീവിതസാഹചര്യങ്ങളുമായി ഇണങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലാകും. നിങ്ങൾ‌ ഇന്ന്‌ ആരോഗ്യവാനായിരിക്കും.

ചിങ്ങം (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും) നിങ്ങളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം പ്രായമുള്ളവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുന്നത് കണ്ട് കുടുംബം മുഴുവൻ ആഹ്ലാദഭരിതരാകും. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. പുരോഗതി ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ആത്മാർത്ഥതയോടെ കഠിനമായി പ്രവർത്തിക്കണം. ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഇവിടെ അവർക്ക് തുണയാകും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം. ഇന്ന് നിങ്ങൾ പ്രതീക്ഷിക്കാത്ത ചെലവുകൾ വഹിക്കേണ്ടിവരാം. പണമിടപാട് ധാരാളം ഉണ്ടാകും.

കന്നി (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും) ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ബിസിനസുകാർ അവരുടെ ബിസിനസ്സ് പദ്ധതികളിൽ വലിയ പുരോഗതി കൈവരിക്കും.ശ്രദ്ധാപൂർവ്വം നടപടിയെടുക്കുന്നത് കൂടുതൽ സങ്കീർണതകൾ നേരിടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങാം. വരും ദിവസങ്ങളിൽ അതിനായി ബാങ്കുവായ്പകൾ തരപ്പെടും. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും. നിങ്ങൾ ഇന്ന് പാരമ്പര്യ സ്വത്തിന്റെ അവകാശിയാകും. സ്വത്ത് നിങ്ങളുടെ പേരിലേയ്ക്ക് മാറ്റുന്നതിന്റെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും.

തുലാം (ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. കളിക്കിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മുറിവ് , ചതവ് എന്നിവ കുടുംബത്തെയൊന്നാകെ വിഷമിപ്പിക്കും. ഡോക്ടർമാരും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളും ഇന്ന് ജോലിയിൽ വിജയം ആസ്വദിക്കും. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. അധിക ക്ലാസുകൾക്കായി അധ്യാപകർക്ക് ഇന്ന് ക്ലാസിൽ തുടരേണ്ടിവരാം .പരീക്ഷകൾ അടുത്തുവരുന്നതിനാൽ അധ്യാപകർക്ക് പാഠ്യഭാഗങ്ങൾ തീർത്തുകൊടുക്കേണ്ടിവരും.

വൃശ്ചികം (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും) നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. വിദ്യാർത്ഥികൾ‌ ഇന്ന്‌ അവരുടെ അടുത്ത ലെവൽ‌ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം.

ധനു (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും) ജോലി തിരക്ക് പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. ഒരു ബിസിനസ്സ് യാത്ര അല്ലെങ്കിൽ കുടുംബവുമായുള്ള തീർത്ഥാടനം പ്രവചിക്കപ്പെടുന്നു. അസുഖങ്ങൾ അഭിമുഖ,എഴുത്തുപരീക്ഷകളിൽ നിന്നും ഉദ്യോഗാർത്ഥികളെ തടയും. കീഴുദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർക്കാൻ ഊർജവും സമയവും ചെലവഴിക്കുന്ന അക്കൗണ്ടന്റുമാർ ഇന്ന് ക്ഷീണിതരായി കാണപ്പെടും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർക്ക് അനുകൂലമായ ദിവസം.ഏജന്റുമാർ, ബ്രോക്കർമാർ, നിർമ്മാതാക്കൾ എന്നിവർക്ക് ഏതെങ്കിലും പുതിയപ്രോപ്പർട്ടി കരാറുമായി മുന്നോട്ട് പോകാം. പുതിയ ഡീലുകളിൽ ഒപ്പിടാൻ നല്ല ദിവസം. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടാകുമെങ്കിലും ചെലവുകൾ കുറയ്ക്കാൻ ശ്രദ്ധിക്കണം.

മകരം (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും) ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. തൊഴിൽ രഹിതർ ഉപദേശം നേടാനോ ആവശ്യമെങ്കിൽ സഹായം തേടാനോ മടിക്കേണ്ടതില്ല. പുതിയ സംരംഭങ്ങളിൽ നിന്ന് ബിസിനസുകാർക്ക് സാമ്പത്തികനേട്ടമുണ്ടാകും. കഠിനാധ്വാനം ശീലമല്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് ശ്രമകരമായ ദിവസമായിരിക്കും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. ഉന്നതപഠനത്തിന് ചേരാനാഗ്രഹിക്കുന്ന കലാകാരന്മാർ അതിനായി കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും. പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം വൈകുന്നതുകൊണ്ടാണ് ഇത്.

കുംഭം (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും) ഇന്ന് ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഒരാളെ കണ്ടുമുട്ടാം. റൊമാൻസ്പൂത്തുലയുമ്പോൾ തീപ്പൊരികളും ഉണ്ടാകാം. ചെറിയ അസുഖങ്ങൾ കുട്ടികളെ അസന്തുഷ്ടരും അസ്വസ്ഥരുമാക്കും. പുറത്ത് കളിക്കാനാകാതെ അവർ വീടുകളിൽ തളച്ചിടപ്പെടും. തൊഴിൽ രഹിതർക്ക് ജോലിയ്ക്കായി വ്യക്തിവിവരങ്ങൾ കൈമാറാൻ പറ്റിയ ദിനം. നിങ്ങളുടെ ശക്തി തൊഴിലുടമകൾക്ക് വെളിപെടും. മുതിർന്ന അഭിഭാഷകരെ തേടി വിശിഷ്ട പദവി അലങ്കരിക്കാനുള്ള ക്ഷണം എത്തും. നിയമപരമായ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ അധികാരികളുടെ ഇടപെടൽ മുൻകൂട്ടി കണ്ടതിനാൽ കെട്ടിട നിർമ്മാതാക്കൾ നിയമത്തിന്റെ നൂലാമാലകൾ വരുത്തുന്ന നഷ്ടം സഹിക്കാൻ തയ്യാറാകും അധ്യാപകർ ഇന്ന് തുറന്ന മനസ്സ് സൂക്ഷിക്കണം. വിദ്യാർത്ഥികളിൽനിന്നുള്ള അസാധാരണമായ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിന് അവർ തന്ത്രപരമായി പെരുമാറേണ്ടതുണ്ട്.തീർച്ചയായും അവർക്ക് വിദ്യാർത്ഥികളുടെ ബഹുമാനം പിടിച്ചുപറ്റാൻ സാധിക്കും.

മീനം (പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും) അവിവാഹിതരായവർക്ക് ഇന്ന് ആരെയെങ്കിലും കണ്ടുമുട്ടാം, അവർ അവരുടെജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച്‌ വിഷമിക്കേണ്ടതില്ല.