സമ്പൂർണ്ണ ദിവസഫലം | ശനി (7/11/2026)

മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗംവരെ ജനിച്ചവർക്ക്)
അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽനിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. പ്രണയിതാക്കൾ ഒരുമിച്ച് ഉല്ലാസ യാത്ര നടത്തും. സ്ഥാനകയറ്റവും മെച്ചപ്പെട്ട അവസരങ്ങളും ലഭ്യമാകാൻ മെഡിക്കൽ പ്രൊഫണലുകൾ ഇനിയും കാത്തിരിക്കണം. അക്കൗണ്ടന്റുമാരുടെ അശ്രദ്ധ കാരണം കണക്കുകളിൽ പിശകുണ്ടാകുകയും അത് അവരുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്യും. അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്ക്കരിക്കാൻ പറ്റിയ ദിനം.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽനിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. പ്രായമുള്ളവരുടെ ഉപദേശവും പിന്തുണയും കുടുംബാംഗങ്ങൾക്ക് ഗുണം ചെയ്യും. തൊഴിൽ രഹിതർ വ്യാപാരത്തിൽ നിക്ഷേപമിറക്കുകയാണെങ്കിൽ വിജയിക്കും. സാമൂഹിക വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ വിദ്യാർത്ഥികൾ ഇന്ന് തിരക്കിലായിരിക്കും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ, വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ, യാത്രകൊണ്ട് ഗുണമുണ്ടാകും. ചെറുകിട വ്യവസായം ആരംഭിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാകാൻ വൈകും. എഞ്ചിനീയർമാർ ഇന്ന് വിവാദങ്ങളിൽ അകപ്പെട്ടേക്കാം. അപരിചിതരുമായിഇടപെടുമ്പോൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. മർക്കടമുഷ്ടിക്കാരായ ഇടപാടുകാർ ക്ഷമ പരീക്ഷിക്കുമെങ്കിലും അക്കൗണ്ടന്റുമാർ നിയന്ത്രണം വിടാതെ നോക്കണം. അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്നും വരുമാനമുണ്ടാകുകയും അധികചെലവുകൾ നിയന്ത്രണവിധേയമാവുകയും ചെയ്യും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്ക്കൂളിലും സ്നേഹവും പ്രശംസയും പിടിച്ചുപറ്റും. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. മാനഹാനിയ്ക്ക് സാധ്യതയുള്ളതിനാൽ അനാവശ്യ വാഗ്ദാനങ്ങൾ നൽകാതിരിക്കാൻ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ശ്രദ്ധിക്കണം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വിദ്യാർത്ഥികളെ അവരുടെ പഠനങ്ങളിൽനിന്ന് തടയും. ശമ്പള വർദ്ധന, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്. വൈകാരികസംഘർഷത്തിൽ പെട്ടുഴലുന്ന വിനോദവ്യവസായത്തിലെ വ്യക്തികൾക്ക് ഇന്ന് മോശം ദിനം. വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്താനാകും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവിപങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. കക്ഷികളുടേയും ഇടപാടുകളുടേയും ബാഹുല്യം കാരണം റിയൽ എസ്റ്റേറ്റ് ഏജന്റുമാർ തിരക്കിലകപ്പെടും. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും. വിനോദവ്യവസായത്തിലുള്ളവർക്ക് ഇന്ന് കുറച്ച് നഷ്ടം നേരിടാം. പ്രലോഭനങ്ങളിൽ വശംവദരാകാതെ നോക്കണം. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ ഇന്ന് ഒഴിവാക്കുന്നതായിരിക്കും ഉചിതം. കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കാതിരിക്കുകയും ഇടപാട് തർക്കത്തിലവസാനിക്കുകയും ചെയ്യും
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
പ്രണയിതാക്കൾ പരസ്പരം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചോർക്കുകയും അത് നിറവേറ്റുകയും ചെയ്യും. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. ബോട്ടിലോ കപ്പലിലോ ഉല്ലാസയാത്ര നടത്താനുള്ള യോഗം കാണുന്നു. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്നങ്ങളെ തരണം ചെയ്യും. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തനിക്കു ചേർന്ന ഒരാളെ കണ്ടെത്തിയാൽ അവിവാഹിതർ ഉടൻ പ്രണയാഭ്യർത്ഥന നടത്തണം. വൈകിയാൽ അവരെ നിങ്ങൾക്ക് നഷ്ടപ്പെടാം. അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. സാങ്കേതിക മേഖലയിലുള്ളവർക്ക് ജോലിസ്ഥലത്തും വീട്ടിലും ഉത്തരവാദിത്തങ്ങളുടെ ഭാരം അനുഭവപ്പെടാം. അക്കൌണ്ടിംഗ് തൊഴിലിലുള്ളവർക്ക് ഇന്ന് ചില കടുത്തതീരുമാനങ്ങളെടുക്കേണ്ടി വന്നേക്കാം. അവരുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിനാൽ അവർ അങ്ങനെ ചെയ്യാൻ മടിക്കേണ്ടതില്ല. ഇന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന സ്കൂൾ ടൂറിൽ വിദ്യാർത്ഥികൾക്ക്പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. ബിസിനസ്സ് പാർട്ടികൾ സംഘടിപ്പിക്കാൻ അനുയോജ്യമായ ദിവസം. പുതിയ പ്രൊജക്ടിന് പണം കണ്ടെത്താൻ ഇതുവഴി സാധിക്കും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. അപ്രതീക്ഷിതമായി ദീർഘയാത്ര ചെയ്യേണ്ടിവരും. ഇന്നത്തദെ ദിവസത്തെ അപ്രതീക്ഷിത സംഭവമായി യാത്ര മാറും. വ്യവസായികൾക്കും വ്യാപാരികൾക്കും തിരക്കുള്ള ദിവസം.പതിവ് മീറ്റിംഗുകൾക്ക് പുറമെ വിദേശപ്രതിനിധികളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവർക്ക് അവസരം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഭൂമി ഇടപാട് വിജയകരമായി പൂർത്തിയാക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ പ്ലാനുകൾ പ്രവൃത്തിപഥത്തിലെത്തിക്കാനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഒരു പുതിയ സാമ്പത്തിക തുടക്കം അനിവാര്യം.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കും. ഈ ബന്ധമുപയോഗിച്ച് ഏജന്റുമാർ ഭാവിയിൽ നേട്ടമുണ്ടാക്കിയേക്കാം. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. ക്രിയാത്മക മനോഭാവവും ദൃഡനിശ്ചയവും നിങ്ങളെ സാമ്പത്തിക വിജയത്തിലേക്ക് നയിക്കും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
മുതിർന്നവരെ ബാധിക്കുന്ന അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ അധിക ചെലവ് വരുത്തും. ഡോക്ടറെ സന്ദർശിക്കുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും പരിശോധനകൾക്കുമായി പണം ചെലവഴിക്കേണ്ടതായി വരും. ആസ്വാദ്യകരമായി സമയം ചെലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടേയ്ക്ക് ഉല്ലാസയാത്ര പോകുന്നത് ഗുണം ചെയ്യും. രോഗികളോട് നിയന്ത്രണം വിട്ട് സംസാരിക്കാതിരിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കണം. അരദിവസം അവധിയെടുക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ ഡോക്ടർമാരെ സഹായിക്കും. നിശ്ചിത സമയ പരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കേണ്ടതിനാൽ അക്കൗണ്ടന്റുമാർ സമ്മർദ്ദത്തിന് അടിമപ്പെടും. മുതിർന്ന ജീവനക്കാരും പാർട്ടികളും പരാതി പറയും. അധ്യാപകർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. സാമ്പത്തികമായി വളരെ ലാഭകരമായ ദിവസം. ചെയ്യുന്ന ഏതൊരു കാര്യത്തിലും നിങ്ങൾ നേട്ടമുണ്ടാകും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
പുതിയ ബന്ധം വളരുന്നതിനും വികസിപ്പിക്കുന്നതിനും സമയം അനുവദിക്കുക. സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. ആകർഷണീയമായ സ്ഥലത്ത് ദീർഘകാലത്തെ സുഖവാസം സാധ്യമായേക്കാം. വിദ്യാർത്ഥികൾ ഇന്ന് അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. എന്താണ് ചെയ്യുന്നതെന്ന് അറിയാതെ പോകുന്നതാണ് വിദ്യാർത്ഥികളുടെ പ്രശ്നം. സംസാരിക്കുന്നതിന് മുമ്പ് രാഷ്ട്രീയക്കാർ അവരുടെ മനസാക്ഷിയെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഗതകാല സ്മരണകളിൽ ജീവിക്കുന്ന കലാകാരന്മാർ പുതിയ ജീവിതസാഹചര്യങ്ങളുമായി ഇണങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലാകും. ഇന്ന് അപ്രതീക്ഷിത ഉറവിടങ്ങളിൽനിന്ന് പണംലഭിച്ചേക്കാം.
Content Highlights: Detailed daily predictions for all 12 zodiac signs from Mesham to Meenam., Insights into career, business, finances, and relationships., Valuable guidance for students, professionals, and entrepreneurs.